പാരിസ്ഥിതിക ദുര്‍ബലപ്രദേശങ്ങളായി പ്രഖ്യപിക്കില്ല

മൂന്നാറിലെ കയ്യേറ്റ നടപടികള്‍ തടയുന്നതിന്റെ ഭാഗമായി മൂന്നു താലൂക്കുകളെ പാരിസ്ഥിതിക ദുര്‍ബല പ്രദേശങ്ങളായി പ്രഖ്യാപിക്കുമെന്ന് റവന്യൂ വകുപ്പ് നേരത്തേ കോടതിയെ അറിയിച്ചതായിട്ടായിരുന്നു നേരത്തെ റിപ്പോര്‍ട്ടുകള്‍.
പാരിസ്ഥിതിക ദുര്‍ബല പ്രദേശങ്ങള്‍ കര്‍ഷകവിരുദ്ധമാണെ നിലപാടുമായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ വരെ അഭിപ്രായമുയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇത്തരമൊരു തീരുമാനം സര്‍ക്കാര്‍ എടുത്തിട്ടില്ലെന്ന് റവന്യൂ മന്ത്രി അറിയിച്ചിരിക്കുന്നത്.
ഇത് സംബന്ധിച്ച വാര്‍ത്ത വാസ്തവ വിരുദ്ധമാണെന്ന് പ്രസ്താവയില്‍ മന്ത്രി വ്യക്തമാക്കുന്നു. പരാമര്‍ശം തെറ്റായി വ്യാഖ്യാനിക്കപ്പെടുകയായിരുന്നു. കര്‍ഷകരെ സംരക്ഷിക്കാനുള്ള പൂര്‍ണ ഉത്തരവാദിത്വം ഇടതുമുന്നണി സര്‍ക്കാരിനുണ്ടെന്നും അതിനുള്ള നടപടികളുമായി മുന്നോട്ടു പോകുമെന്നും പ്രസ്താവനയില്‍ വിശീദകരിയ്ക്കുന്നു.












Click it and Unblock the Notifications