Get Updates
Get notified of breaking news, exclusive insights, and must-see stories!

'രോഗികള്‍ വീട്ടിലെത്തിയാല്‍ ചികിത്സിയ്ക്കും'

Suspension of KGMCTA chief flayed
തിരുവനന്തപുരം: സ്വകാര്യ പ്രാക്ടീസ് നിരോധനത്തിനെതിരെ മെഡിക്കല്‍ കോളെജ് അധ്യാപകര്‍ കെജിഎംസിടിഎയുടെ നേതൃത്വത്തില്‍ വീണ്ടും സമരത്തിലേക്ക്. വീട്ടിലെത്തുന്ന രോഗികള്‍ക്ക് ചികിത്സ നിഷേധിയ്ക്കുന്നത് ഡോക്ടര്‍മാര്‍ക്കു ചേര്‍ന്ന നടപടിയല്ലെന്ന് കെജിഎംസിടിഎ ഭാരവാഹികള്‍ പറഞ്ഞു.

എന്നാല്‍ സ്വകാര്യ പ്രാക്ടിസ് ഒരു കാരണവശാലും അനുവദിക്കില്ലെന്നും വീട്ടില്‍ ചികില്‍സിച്ചാലും കര്‍ശനനടപടിയെടുക്കുമെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി. ഇതോടെ ഒരിടവേളയ്ക്ക് ശേഷം മെഡിക്കല്‍ കോളജ് അധ്യാപകരും സര്‍ക്കാരും തമ്മില്‍ വീണ്ടും ഏറ്റുമുട്ടലിന് കളമൊരുങ്ങിയിരിക്കുകയാണ്.

സ്വകാര്യ പ്രാക്ടീസ് അനുവദിയ്ക്കണമെന്നും, സ്വകാര്യ പ്രാക്ടീസിന് പകരമായി സര്‍ക്കാര്‍ നല്‍കുന്ന അലവന്‍സ് ഒഴിവാക്കുന്നതില്‍ സംഘടനക്ക് എതിര്‍പ്പില്ലെന്നുമാണ് കെജിഎംസിടിഎ നിലപാട്. സ്വകാര്യ പ്രാക്ടിസ് നിരോധനം ലംഘിച്ചതിന് കെജിഎംസിടിഎ സംസ്ഥാന പ്രസിഡന്റ് ഡോക്ടര്‍ വര്‍ഗീസ് പി തോമസിനെ സസ്‌പെന്‍ഡ് ചെയ്ത നടപടിയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന ജനറല്‍ ബോഡി യോഗത്തിലാണു തീരുമാനം. വീട്ടില്‍ രോഗികളെത്തിയാല്‍ ചികിത്സിയ്ക്കുമെന്നും അത് സമൂഹത്തോടുള്ള ഡോക്ടര്‍മാരുടെ ഉത്തരവാദിത്വമാണെന്നും സംഘടന അഭിപ്രായപ്പെട്ടു.

വര്‍ഗീസ് തോമസിനെതിരെയുള്ള സര്‍ക്കാര്‍ നടപടിയില്‍ നിലപാട് സ്വീകരിയ്ക്കുന്നതിനായി ഞായറാഴ്ച കൊച്ചിയില്‍ സംഘടനയുടെ കേന്ദ്ര എക്‌സിക്യൂട്ടിവ് യോഗം ചേരും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+