തിലകന്‍ പ്രശ്‌നം ഇസ്മായിലിനെതിരെ കാനം രാജേന്ദ്രന്‍

തര്‍ക്കത്തിലേര്‍പ്പെട്ടിരിക്കുന്ന രണ്ട് കൂട്ടരുമായി അടുപ്പമുള്ളതിനാല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി തല്‍ക്കാലം ഈ വിഷയത്തില്‍ ഇടപെടാനുദ്ദേശിക്കുന്നില്ലെന്ന് ഇസ്മയില്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാല്‍ സൗഹൃദം നോക്കിയല്ല കമ്യൂണിസ്റ്റ് പാര്‍ട്ടി ഇത്തരം സാമൂഹ്യപ്രശ്‌നത്തില്‍ ഇടപെടുന്നതെന്ന് സിപിഐ യുടെ തൊഴിലാളി സംഘടനയുടെ നേതാവ് കാനം രാജേന്ദ്രന്‍ പറഞ്ഞു.
യാഥാര്‍ത്ഥ്യം മനസ്സിലാക്കി പ്രതികരിക്കുകയാണ് കമ്യൂണിസ്റ്റ്കാരന്‍ ചെയ്യേണ്ടത്. സൂപ്പര്‍താരങ്ങളുടെ പ്രശ്‌നമല്ല, തൊഴിലാളികളുടെ പ്രശ്‌നമാണ് മുഖ്യം. ഇസ്മയിലിന്റെ നിലപാടിനോട് യോജിപ്പില്ലെന്നും അദ്ദേഹത്തിനുള്ള മറുപടി പാര്‍ട്ടി വേദിയില്‍ നല്‍കുമെന്നും കാനം പറഞ്ഞു.












Click it and Unblock the Notifications