വരദരാജന്റെ മൃതദേഹം കണ്ടെത്തി

എന്നാല്‍ ദിവസങ്ങള്‍ പഴക്കമുള്ള അഴുകിയ മൃതദഹേം വരദരാജന്റേതാണെന്ന് ഔദ്യോഗികമായി സ്ഥിരീകരിക്കാന്‍ ഡിഎന്‍എ പരിശോധന നടത്തേണ്ടതുണ്ടെന്ന് പൊലീസ് അറിയിച്ചു.
മൂന്നുദിവസം മുന്‍പ് അഴുകിയനിലയിലാണ് മൃതദേഹം കണ്ടെത്തിയത്. വരദരാജന്റെ മകന് മൃതദേഹം തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല. കാണാതായ വിവരം പുറത്തറിയുന്നതിന് മുമ്പെ കിട്ടിയ മൃതദേഹം റോയപ്പേട്ട ഗവണ്‍മെന്റ് ആശുപത്രിയില്‍ അജ്ഞാത ജഡമായി സൂക്ഷിച്ചിരിയ്ക്കുകയായിരുന്നു.
ഈ മാസം 11 മുതലാണ് സിപിഎം മുന്‍ കേന്ദ്രകമ്മറ്റി അംഗം കൂടിയായ വരദരാജനെ കാണാതായത്. വരദരാജനെ കാണാനില്ലെന്ന് ഭാര്യ തമിഴ്‌നാട് പോലീസിന് 15ന് പരാതി നല്‍കിയിരുന്നു. ഇതിനെതുര്‍ന്ന് പ്രത്യേക സംഘത്തിന് രൂപം നല്‍കി പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു. കൊല്‍ക്കത്ത വരെ അന്വേഷണം നീണ്ടിരുന്നു.
പാര്‍ട്ടി ജീവിതത്തില്‍ താന്‍ മുന്നേറിയെങ്കിലും വ്യക്തി ജീവിതത്തില്‍ പരാജയമായിരുന്നുവെന്ന് വ്യക്തമാക്കി വരദരാജന്‍ എഴുതിയ രണ്ട് കുറിപ്പുകള്‍ അദ്ദേഹത്തിന്റെ വീട്ടില്‍ നിന്ന് കണ്ടെത്തിയിരുന്നു. തന്റെ ലാപ്‌ടോപ് തമിഴ്‌നാട്ടിലെ സിപിഎം മുഖപത്രത്തിനും ര്ണ്ട് ബാങ്കുകളിലുള്ള പണം പാര്‍ട്ടിയ്ക്കും നല്‍കണമെന്ന് കുറിപ്പില്‍ ആവശ്യപ്പെട്ടിരുന്നു.
തമിഴ്‌നാട് പാര്‍ട്ടി ഘടകത്തിലെ മുതിര്‍ന്ന നേതാവും ഒട്ടേറെ ട്രേഡ് യൂണിയനുകളുടെ സംഘാടകനുമായിരുന്ന വരദരാജനെ സിപിഎം കേന്ദ്ര കമ്മിറ്റിയില്‍ നിന്നും മറ്റ് ഔദ്യോഗിക പദവികളില്‍ നിന്നും ഈ മാസം നാലിനാണ് പുറത്താക്കിയത്. പാര്‍ട്ടി അംഗം കൂടിയായ ഭാര്യ സരസ്വതിയുടെ പരാതിയെ തുടര്‍ന്നായിരുന്നു നടപടി. വ്യക്തിപരമായ സ്വഭാവദൂഷ്യത്തിന്റെ പേരിലായിരുന്നു നടപടിയെന്ന് പാര്‍ട്ടിവൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications