Get Updates
Get notified of breaking news, exclusive insights, and must-see stories!

മാര്‍ച്ച് 26ന് രാജ്യസഭ തിരഞ്ഞെടുപ്പ്

Elections to 14 Rajya Sabha seats on Mar 26
ദില്ലി: കേരളത്തില്‍ ഒഴിവ് വരുന്ന മൂന്ന് രാജ്യസഭാ സീറ്റ് അടക്കം രാജ്യത്തെ 14 രാജ്യസഭാ സീറ്റുകളിലേയ്ക്ക് മാര്‍ച്ച് 26 ന് വോട്ടെടുപ്പ് നടത്താന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചു.

ഇത് സംബന്ധിച്ച വിജ്ഞാപനം മാര്‍ച്ച് 9നുണ്ടാകും.. സ്ഥാനാര്‍ത്ഥികള്‍ മാര്‍ച്ച് 16 ന് മുന്‍പ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിയ്ക്കണം. 17 ന് സൂക്ഷ്മ പരിശോധന നടക്കും. പത്രിക പിന്‍വലിയ്ക്കുന്നതിനുള്ള അവസാന തീയ്യതി മാര്‍ച്ച് 19 ആണ്. തിരഞ്ഞെടുപ്പ് നടക്കുന്ന മാര്‍ച്ച് 26ന് തന്നെ ഫലവും അറിയാനാവും.

കോണ്‍ഗ്രസ് എംപിയും കേന്ദ്ര മന്ത്രിയുമായ എകെ ആന്റണി, മുസ്ലീം ലീഗിലെ അബ്ദുള്‍ വഹാബ്, സിപിഎമ്മിലെ വിജയരാഘവന്‍ എന്നിവരുടെ കാലാവധി ഏപ്രില്‍ രണ്ടിന് അവസാനിയ്ക്കുന്ന സാഹചര്യത്തിലാണ് സംസ്ഥാനത്ത് നിന്ന് രാജ്യസഭയിലേയ്ക്ക് അംഗങ്ങളെ തിരഞ്ഞെടുക്കുന്നത്.

കേരളത്തില്‍ നിന്നുള്ള രണ്ട് യുഡിഎഫ് അംഗങ്ങളും ഒരു എല്‍ഡിഎഫ് പ്രതിനിധിയുമാണ് സ്ഥാനമൊഴിയുന്നതെങ്കിലും വരുന്ന വോട്ടെടുപ്പില്‍ രണ്ട്് എല്‍ഡിഎഫ് പ്രതിനിധികളാവും തിരഞ്ഞെടുക്കപ്പെടുക.

നിയമസഭയിലെ മുന്നണികളുടെ പ്രാധിനിത്യം അനുസരിച്ചാണ് രാജ്യസഭയിലേയ്ക്ക് അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനുള്ള അവകാശം. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി പ്രതിരോധ മന്ത്രി എ കെ ആന്റണി തന്നെ നിയോഗിയ്ക്കപ്പെടുമെന്നാണ് സൂചന. അങ്ങനെയാണെങ്കില്‍ മുസ്ലീം ലീഗിന് രാജ്യസഭാ സീറ്റ് നഷ്ടമാകുന്ന സാഹചര്യം ഉണ്ടാവും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+