Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രണയപരാജയം മൂലം ദിനംപ്രതി 10 ആത്മഹത്യ

Suicide
ദില്ലി: തൊഴിലില്ലായ്മ, ദാരിദ്ര്യം എന്നിവയേക്കാളേറെ പ്രണപരാജയം ഇന്ത്യയില്‍ ആത്മഹത്യാകാരണമാകുന്നുവെന്ന് റിപ്പോര്‍ട്ട്.

പ്രണയപരാജയത്തെത്തുടര്‍ന്ന് ദിവസം ശരാശരി 10 ആത്മഹത്യകളാണ് നടക്കുന്നതെന്ന് ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ പുറത്തുവിട്ട റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

പാശ്ചാത്യ രാജ്യങ്ങളില്‍ ദാരിദ്ര്യവും തൊഴിലില്ലായ്മയുമാണ് ആത്മഹത്യകള്‍ക്ക് പ്രധാന കാരണങ്ങളാവുന്നത്. എന്നാല്‍ ഇന്ത്യയില്‍ ഇക്കാരണങ്ങള്‍ രണ്ടും മൂന്നും സ്ഥാനത്ത് മാത്രമേ വരുന്നുള്ളൂ. ഇന്ത്യയില്‍ ഒരു ദിവസം ദാരിദ്ര്യം മൂലം എട്ട് പേരും തൊഴിലില്ലായ്മ കാരണം 10 പേരുമാണ് ജീവനൊടുക്കുന്നത് എന്നാണ് ശരാശരി കണക്കുകള്‍.

പ്രണയ പരാജയം കാരണം 2008 ല്‍ രാജ്യത്ത് 3,774 ആളുകളാണ് ജീവനൊടുക്കിയത്. സ്ത്രീകളാണ് ഇക്കാരണത്താല്‍ ജീവിതമവസാനിപ്പിച്ചതില്‍ മുന്‍പന്തിയില്‍, 1,912 സ്ത്രീകളാണ് പ്രണയപരായത്തില്‍ മനംനൊന്ത് ജീവന്‍ വെടിഞ്ഞത്. 1,862 പുരുഷന്‍മാരും പ്രണയപരാജയത്തെത്തുടര്‍ന്ന് ജീവിതം വേണ്ടെന്ന് വച്ചു.

പശ്ചിമ ബംഗാളിലാണ് ഇത്തരത്തിലുള്ള ഏറ്റവും കൂടുതല്‍ ആത്മഹത്യകള്‍ (792എണ്ണം) റിപ്പോര്‍ട്ട് ചെയ്തത് .ഇതേസമയം തമിഴ്‌നാട്ടില്‍ 549 പേരും, അസമില്‍ 396 പേരും, ആന്ധ്ര, ഒറീസ എന്നിവിടങ്ങളില്‍ യഥാക്രമം 263, 212 പേരും പ്രണയപരാജയത്തെത്തുടര്‍ന്ന് ആത്മഹത്യ ചെയ്തു.

റിപ്പോര്‍ട്ട് അനുസരിച്ച് 3,006 ആളുകളാണ് ദാരിദ്ര്യം മൂലം ജീവന്‍ അവസാനിപ്പിച്ചത്. തൊഴിലില്ലായ്മയും സാമ്പത്തിക ബാധ്യതയും കാരണം 2008 ല്‍ യഥാക്രമം 2,080 ഉം 2,970 ഉം ആളുകള്‍ ജീവനൊടുക്കി.

അപഥ സഞ്ചാരവും സ്ത്രീധനവും ഇന്ത്യയില്‍ ആത്മഹത്യയ്ക്ക് പ്രധാന കാരണമാവുന്ന വിഷയങ്ങളാണ്. 1,264 പേര്‍ അവിഹിത ബന്ധം മൂലമുള്ള പ്രശ്‌നങ്ങള്‍ കാരണമാണ് ആത്മഹത്യ ചെയ്തത്. സ്ത്രീധന പ്രശ്‌നങ്ങള്‍ കാരണം 3,038 ആളുകളാണ് 2008 ല്‍ ആത്മഹത്യ ചെയ്തത്.

കുടുംബ പ്രശ്‌നങ്ങളും രോഗാവസ്ഥയും ഇന്ത്യയില്‍ ആത്മഹത്യയ്ക്കുള്ള പ്രധാനകാരണങ്ങളായി തുടരുന്നു. ഇക്കാരണങ്ങളാല്‍ 2008 ല്‍ ആത്മഹത്യ ചെയ്തത് 1,25,017 ആളുകളാണ്. 2,730 പേര്‍ മയക്കുമരുന്നിന് അടിമയായതു മൂലം ആത്മഹത്യ ചെയ്തപ്പോള്‍ 2,198 പേര്‍ പരീക്ഷാ പരാജയം മൂലമാണ് ആത്മഹത്യ ചെയ്തത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+