Get Updates
Get notified of breaking news, exclusive insights, and must-see stories!

ബാര്‍ ഗേള്‍സിനൊപ്പം നൃത്തം: എംഎല്‍എ മാപ്പ് പറഞ്ഞു

JD(U) MLA apologies for dancing with bar girls
പട്‌ന: ബാര്‍ നര്‍ത്തകികള്‍ക്കൊപ്പം നൃത്തം ചവിട്ടിയ ജനതാദള്‍(യു) എംഎല്‍എ ശ്യാംബഹദൂര്‍ സിങ് മാപ്പു പറഞ്ഞ് വിവാദത്തില്‍ നിന്ന് തലയൂരി.പാര്‍ട്ടി ആവശ്യപ്പെടുകയാണെങ്കില്‍ എംഎല്‍എ സ്ഥാനം രാജിവെയ്ക്കാന്‍ തയാറാണെന്നും അദ്ദേഹം അറിയിച്ചു.

ജിരാദേയ് മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എംഎല്‍എ പട്‌നയിലെ വീട്ടില്‍ നര്‍ത്തകിമാരെ വിളിച്ചുവരുത്തിയാണ് ശനിയാഴ്ച രാത്രി ഡാന്‍സ് നടത്തിയത്.

ഞായറാഴ്ച നടക്കുന്ന മഹാദലിത് റാലിയില്‍ പങ്കെടുക്കാനെത്തിയ ദലിത് വോട്ടര്‍മാരെ സന്തോഷിപ്പിക്കാന്‍ വേണ്ടിയാണ് നൃത്തവിരുന്ന് സംഘടിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

പെണ്‍കുട്ടികള്‍ക്കൊപ്പം നൃത്തം ചവിട്ടുന്ന ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടതാണ് എംഎല്‍എയെ കുരുക്കിലാക്കിയത്. താന്‍ നൃത്തംചവിട്ടിയ സംഭവം പാര്‍ട്ടിയുടെ പ്രതിച്ഛായയെ തരത്തിലും ബാധിക്കില്ലെന്ന് എംഎല്‍എ വിശദീകരിച്ചു. തന്റെ സുഹൃത്തുക്കള്‍ നിര്‍ബന്ധിച്ചതിനാലാണ് നൃത്തംചവിട്ടിയതെന്നും സിങ് പറഞ്ഞു.

അതേസമയം, ശ്യാംബഹദൂറിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണമെന്ന് ആര്‍ജെഡി അധ്യക്ഷന്‍ ലാലുപ്രസാദ് യാദവ് ആവശ്യപ്പെട്ടു. ബിഹാറിന്റെ മാത്രമല്ല, രാഷ്ട്രീയക്കാരുടെ തന്നെ പ്രതിച്ഛായ നഷ്ടപ്പെടുത്തിയ പ്രവൃത്തിയാണ് സിങ്ങിന്റെതെന്ന് ലാലു ചൂണ്ടിക്കാട്ടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+