കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ് താക്കറെ കോടതിയില്‍ കീഴടങ്ങി

  • By Ajith Babu
Google Oneindia Malayalam News

2008 rioting case: Raj surrenders, gets bail
മുംബൈ: ഉത്തരേന്ത്യക്കാര്‍ക്കെതിരെ 2008ല്‍ നടന്ന കലാപവുമായി ബന്ധപ്പെട്ട കേസില്‍ മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന തലവന്‍ രാജ് താക്കറെ കോടതിയില്‍ കീഴടങ്ങി. അഭിഭാഷകന്‍ സഞ്ജയ് നാഗ്രയ്‌ക്കൊപ്പമാണ് രാജ് കോടതിയിലെത്തിയത്.

പിന്നീട് രാജിനെ ജലഗാവ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ജാമ്യത്തില്‍ വിട്ടയച്ചു. 7000 രൂപയുടെ ബോണ്ടിലാണ് ജാമ്യം അനുവദിച്ചത്.

ഇതേ കേസില്‍ 2008 ഒക്ടോബര്‍ 21ന് രാജ് താക്കറെയെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് എംഎന്‍എസ് പ്രവര്‍ത്തകര്‍ മുംബൈ നഗരത്തില്‍ വ്യാപകമായി അക്രമം നടത്തിയിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X