വസുന്ധര പ്രതിപക്ഷ നേതൃസ്ഥാനം രാജിവെച്ചു

രാജിക്കത്ത് സ്പീക്കര്‍ ദീപേന്ദ്ര സിംഗ് ഷെഖാവത്തിന് അയച്ചു കൊടുത്തു. സംസ്ഥാന നിയമസഭയുടെ ബജറ്റ് സമ്മേളനം തിങ്കളാഴ്ച ആരംഭിക്കവെയാണ് രാജെ രാജി സമര്‍പ്പിച്ചിരിയ്ക്കുന്നത്.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രാജസ്ഥാനിലെ ബിജെപിയുടെ മോശം പ്രകടനത്തെ തുടര്‍ന്ന് പാര്‍ട്ടി ദേശീയ നേതൃത്വം കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ വസുന്ധരയോട് രാജി ആവശ്യപ്പെട്ടിരുന്നു. പാര്‍ട്ടി നേതൃത്വത്തിന്റെ തീരുമാനം ആദ്യം അംഗീകരിയ്ക്കാതിരുന്ന രാജെ ഏറെ സമ്മര്‍ദ്ദങ്ങള്‍ക്കൊടുവില്‍ഒക്‌ടോബര്‍ 23ന് രാജി സമര്‍പ്പിച്ചിരുന്നു.
എന്നാല്‍ രാജിക്കത്ത് സ്പീക്കര്‍ക്ക് കൈമാറിയിരുന്നില്ല. ഞായറാഴ്ച രാത്രി വൈകി തന്റെ അടുത്ത അനുയായികളോട് നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് രാജെ തിങ്കളാഴ്ച രാജി വച്ചത്.












Click it and Unblock the Notifications