Get Updates
Get notified of breaking news, exclusive insights, and must-see stories!

ആര്‍എസ്എസ് ചടങ്ങ്; മേയര്‍ക്കെതിരെ നടപടിയുണ്ടാകും

N Padmalochanan
കൊല്ലം: ആര്‍എസ്എസ് സംസ്ഥാന സാംഘിക്കിന്റെ സ്വാഗതസംഘം ഓഫീസ് ഉത്ഘാടനം ചെയ്ത കൊല്ലം മേയര്‍ എന്‍ പത്മലോചനനെതിരെ സിപിഎം നടപടിയ്‌ക്കൊരുങ്ങുന്നു.

സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗവും സിഐടിയു സംസ്ഥാന സെക്രട്ടറിയുമാണ് പത്മലോചനന്‍. 24ാം തിയതി ആര്‍എസ്എസ് കൊല്ലം ആശ്രാമം മൈതാനിയില്‍ സംഘടിപ്പിക്കുന്ന സംസ്ഥാന സാംഘിക്കിന്റെ സ്വാഗതസംഘം ഓഫീസാണ് മേയര്‍ ഉത്ഘാടനം ചെയ്തത്.

ഇതിനകം തന്നെ സംഭവം വിവാദമായിട്ടുണ്ട്. ആര്‍എസ്എസിന്റെ ആരാധ്യ നേതാക്കളായ ഡോക്ടര്‍ജിയുടെയും ഗുരുജിയുചടെയും ചിത്രങ്ങള്‍ക്ക് മുന്നില്‍ നിലവിളക്ക് കൊളുത്തിയായിരുന്നു പത്മലോചനന്‍ ഉത്ഘാടനം നിര്‍വ്വഹിച്ചത്.

മേയറുടെ നപടി പരിശോധിക്കുമെന്ന് സിപിഎം ജില്ലാ സെക്രട്ടറി കെ രാജഗോപാല്‍ വ്യക്തമാക്കിയിട്ടുണ്ട്. സിപിഎം സംസ്ഥആന കമ്മിറ്റിയ്ക്കുശേഷമായിരിക്കും ഇക്കാര്യം അന്വേഷിക്കുക. പിണറായി പക്ഷക്കാരനെങ്കിലും ആര്‍എസ്എസ് ചടങ്ങില്‍ പങ്കെടുത്ത പത്മലോചനനന്റെ നടപടി പാര്‍ട്ടിയ്ക്കകത്ത് വന്‍ അഭിപ്രായവ്യത്യാസങ്ങളുണ്ടാക്കുകയാണ്.

ഔദ്യോഗികപക്ഷത്തുനിന്നും ഇദ്ദേഹത്തിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഉയരുന്നത്. എന്നാല്‍ മേയര്‍ എന്ന നിലയിലാണ് ഉത്ഘാടനത്തിനാണ് പത്മലോചനനെ ക്ഷണിച്ചതെന്നും ഇത് വിവാദമാക്കേണ്ടതില്ലെന്നും സംഘാടകസമിതി ജനറല്‍ കണ്‍വീനര്‍ രാജന്‍ കാരൂര്‍ ഒരു പ്രസ്താവനയില്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+