ഞായറാഴ്ച കല്യാണം നടത്തരുതെന്ന് ഇടയലേഖനം

വിവാഹം ലളിതമാക്കാനും ലേഖനത്തില്‍ നിര്‍ദ്ദേശങ്ങളുണ്ട്. വിവാഹം ലളിതമാക്കാന്‍ 15 നിര്‍ദ്ദേശങ്ങളാണ് മെത്രാന്‍ സംഘം വിശ്വാസികള്‍ക്ക് നല്‍കിയിരിക്കുന്നത്. വിവാഹത്തിന് മുമ്പായുള്ള മനസ്സമ്മതച്ചടങ്ങില്‍ ഇനിമുതല്‍ കുര്‍ബാനയുള്‍പ്പെടെയുള്ള കര്‍മ്മങ്ങളോ ആഡംബര പരിപാടികളോ പാടില്ല.
സമ്മതം കഴിഞ്ഞുള്ള മൂന്നുതവണ വിളിച്ചുചൊല്ലല്‍ എന്നുള്ളത് വിവാഹവാഗ്ദാനത്തിന് മുമ്പേ തുടങ്ങാം. സ്വയാധികാര സഭകളുടെ നിയമങ്ങള്‍ക്കനുസൃതമായി പ്രത്യേക സാഹചര്യങ്ങളില്‍ മനസ്സമ്മതം ഇല്ലാതെ വിവാഹം അനുവദിയ്ക്കും.
വിവാഹത്തിന് മുമ്പായി വധുവരന്മാര്‍ ചെയ്തിരിക്കേണ്ട മുന്നൊരുക്ക കോഴ്‌സുകള്‍ നിര്‍ബ്ബന്ധമാക്കിയിട്ടുണ്ട്. ഇതില്‍ പങ്കെടുത്ത സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മാത്രമേ വിവാഹം നടത്താന്‍ കഴിയൂ. കടം വാങ്ങി വിവാഹം ആഘോഷിക്കാന്‍ പാടില്ല.
വിവാഹശേഷം രേഖകള്‍ നിയമാനുസൃതമായി രജിസ്റ്റര്‍ ചെയ്യണം. ഞായറാഴ്ച വിവാഹങ്ങള്‍ നടക്കുന്നത് കാരണം വിശ്വാസ പരിശീലനം ശരിയായ തോതിലല്ല നടക്കുന്നതെന്നാണ് ലേഖനത്തില്‍ പറയുന്നത്.












Click it and Unblock the Notifications