'അഹമ്മദും മമതയും മിണ്ടാറില്ല'
കൊച്ചി: കേന്ദ്ര റെയില്‍വേ മന്ത്രി മമതാബാനര്‍ജിക്കും സഹമന്ത്രി ഇ അഹമ്മദിനും പരസ്പര സഹകരണമില്ലെന്ന് ബിജെപി നേതാവും മുന്‍ റെയില്‍വെ സഹമന്ത്രിയുമായ ഒ രാജഗോപാല്‍ പറഞ്ഞു. ഇരുവരും പരസ്പരം കണ്ടാല്‍ മിണ്ടാറില്ലെന്നും അദ്ദേഹം കളിയാക്കി.
റെയില്‍വെ വികസനത്തില്‍ കേന്ദ്രസര്‍ക്കാര്‍ കേരളത്തെ അവഗണിക്കുകയാണെന്ന് ആരോപിച്ച് ബിജെപി കൊച്ചിയില്‍ സംഘടിപ്പിച്ച ഉപവാസ സമരത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബുധനാഴ്ച അവതരിപ്പിയ്ക്കുന്ന റെയില്‍ബജറ്റില്‍ വന്‍പ്രതീക്ഷകളാണ് കേരളം വെച്ചുപുലര്‍ത്തുന്നത്.












Click it and Unblock the Notifications