വീഴ്ചകള്‍ക്ക് ഉത്തരവാദി വിഎസ്: സംഘടനാ രേഖ

പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റിന്റെ സംഘടനാരേഖയിലാണ് വിഎസിനെ വിമര്‍ശിച്ചിരിക്കുന്നത്. സംസ്ഥാനത്തിന്റെ സമഗ്ര വികസനവും സാമൂഹ്യനീതിയും ലക്ഷ്യമിട്ട് സര്‍ക്കാര്‍ നടപ്പാക്കേണ്ടകാര്യങ്ങള്‍ ഉള്‍പ്പെടുത്തി സിപിഎം സംസ്ഥാനസമിതി നേരത്തേ ഒരു രേഖ തയ്യാറാക്കിയിരുന്നു.
ഇടുക്കി ജില്ലയിലെ മാത്രം ഭൂപ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് മറ്റൊരു രേഖയും തയ്യാറാക്കിയിരുന്നു. ഇവ നടപ്പാക്കുന്നതില്‍ സര്‍ക്കാര്‍ വീഴ്ചവരുത്തിയെന്നും അതിന് കാരണക്കാരന്‍ വിഎസ്ആണെന്നുമാണ് രേഖയില്‍ പറയുന്നത്.
ആഗസ്റ്റ് 13ന് മന്ത്രിസഭാ തീരുമാനങ്ങള്‍ വിശദീകരിക്കുന്നതിനിടെ വിഎസ് നടത്തിയ പരാമര്‍ശങ്ങള്‍ വിവാദമായകാര്യവും രേഖയില്‍ എടുത്തു പറയുന്നുണ്ട്. വലതുപക്ഷമാധ്യമങ്ങള്‍ വിഎസിന്റെ പരാമര്‍ശങ്ങള്‍ ഏറ്റുപിടിക്കുകയും കോലാഹലമുണ്ടാക്കി.
സെക്രട്ടേറ്റിയറ്റ് അംഗങ്ങളായ മന്ത്രിമാര്‍ പാര്‍ട്ടി എടുക്കുന്ന തീരുമാനം നടപ്പാക്കുന്നതില്‍ പൊതുവേ വീഴ്ച വരുത്തുന്നില്ലെന്നും എന്നാല്‍ വിഎസിന്റെ നിലപാട് തീര്‍ത്തും വ്യത്യസ്തമാണെന്നും രേഖയില്‍ ആരോപണമുണ്ട്.
എന്നാല്‍ സെക്രട്ടേറ്റിയറ്റില്‍ അവതരിപ്പിച്ച രേഖയിലെ വിഎസ് വിരുദ്ധ പരാമര്‍ശങ്ങള്‍ ഞായറാഴ്ച സംസ്ഥാന സമിതിയില്‍ അവതരിപ്പിക്കുന്നതിന് മുമ്പേ കേന്ദ്രനേതൃത്വം ഇടപെട്ട് നീക്കം ചെയ്തുവെന്നാണ് സൂചന. സംസ്ഥാന സമിതിയില്‍ സംഘടനാരേഖയിന്മേലുള്ള ചര്‍ച്ച തുടങ്ങിയിട്ടുണ്ട്. സംസ്ഥാന സമിതി ചൊവ്വാഴ്ചവരെ നീളും.












Click it and Unblock the Notifications