പ്രശ്നക്കാര്‍ കയ്യേറ്റം തൊഴിലാക്കിയവര്‍: വെളിയം

തിങ്കള്‍ ചൊവ്വ ദിവസങ്ങളില്‍ തൊടുപുഴയില്‍ ചേരുന്ന സിപിഐ സംസ്ഥാന നേതൃയോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയതാണ് അദേഹം.
തൊടുപുഴയില്‍ ചേരുന്ന നേതൃയോഗത്തില്‍ പരിസ്ഥിതി ദുര്‍ബല പ്രദേശം സംബന്ധിച്ച തര്‍ക്കങ്ങള്‍ ചര്‍ച്ച ചെയ്യുമെന്ന് വെളിയം വ്യക്തമാക്കി. എന്നാല്‍ ജനങ്ങളെ ദ്രോഹിക്കുന്നതരത്തില്‍ മൂന്നാറിനെ പരിസ്ഥിതി ദുര്‍ബല പ്രദേശമായി പ്രഖ്യാപിക്കാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
റവന്യൂമന്ത്രി കെ പി രാജേന്ദ്രനും തൊടുപുഴയിലെത്തിയിട്ടുണ്ട്. തിങ്കളാഴ്ച ഉച്ചയ്ക്ക് ചേരുന്ന യോഗത്തില്‍ വെളിയം ഭാര്‍ഗവനെക്കൂടാതെ ദേശീയ എക്സിക്യൂട്ടിവ് അംഗം പന്ന്യന്‍ രവീന്ദ്രന്‍, കാനം രാജേന്ദ്രന്‍, ടി പുരുഷോത്തമന്‍ തുടങ്ങി സംസ്ഥാന നേതാക്കളും ജില്ലാ നേതാക്കളും പങ്കെടുക്കും.
മൂന്നാറില്‍ സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്ന ടൗണ്‍ഷിപ്പിനെക്കുറിച്ച് യോഗത്തില്‍ ചര്‍ച്ച ചെയ്യും. ഇതുകൂടാതെ മൂന്നാറിലെ കൈയേറ്റം, തടയണ പ്രശ്നം, മന്ത്രിസഭ ഉപസമിതിയുടെ പ്രവര്‍ത്തനങ്ങള്‍,മൂന്നാറിലെ മൂന്നു താലൂക്കുകളെ പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളായി പ്രഖ്യാപിക്കണമെന്ന നിര്‍ദേശം, സി പി ഐ നേതാക്കള്‍ ഭൂമി കൈയേറിയെന്ന ആരോപണങ്ങള്‍, പാര്‍ട്ടിക്കെതിരെ സി പി എമ്മിന്റെ ആരോപണങ്ങള്‍ എന്നിവയാണ് പ്രധാനമായും ചര്‍ച്ച ചെയ്യുക.


Click it and Unblock the Notifications