മൂന്നാര്‍ വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് വിശ്വം

ഇത്തരമൊരു കാര്യം സര്‍ക്കാര്‍ ചിന്തിച്ചിട്ടുപോലുമില്ല. ഇത്തരം വാര്‍ത്തകള്‍ക്ക് പിന്നില്‍ ഗൂഡാലോചനയുണ്ട്- മന്ത്രി ആരോപിച്ചു.
ദേവികുളം, ഉടുമ്പന്‍ചോല, പീരുമേട് താലൂക്കുകളെ പരിസ്ഥിതി ദിര്‍ബല പ്രദേശമായി പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ നീക്കം നടത്തുന്നുവെന്ന റിപ്പോര്‍ട്ടിനോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.
ഇടുക്കി ജില്ലയില്‍ നാളെ നടത്താനിരിക്കുന്ന കരിദിന ആചരത്തില്‍ നിന്നും രാഷ്ട്രീയ സാമുദായിക ശക്തികള്‍ പിന്മാറണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
മൂന്നാറിനെ പാരിസ്ഥിതിക ദുര്‍ബല പ്രദേശമായി പ്രഖ്യാപിക്കുന്നത് അനുവദിക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി വെളിയം ഭാര്‍ഗവന്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. ഇത്തരമൊരു നീക്കം ജനങ്ങള്‍ക്ക് ദ്രോഹമാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു.












Click it and Unblock the Notifications