ആദിവാസികള്‍ക്ക് ഭൂമി നല്‍കുമെന്ന് സര്‍ക്കാര്‍

ഇതിനായി 50 കോടി രൂപ അനുവദിച്ചതായി അഡ്വക്കേറ്റ്് ജനറല്‍ സി.പി സുധാകര പ്രസാദ് ഹൈക്കോടതിയില്‍ വ്യക്തമാക്കി.
ഭൂസമരത്തിനെതിരെ പോലീസ് സംരക്ഷണ ഹര്‍ജിയില്‍ എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ എ.കെ.എസിന് ഹൈക്കോടതി സമയം അനുവദിച്ചു. ഹര്‍ജികള്‍ ഡിവിഷന്‍ ബെഞ്ച് നാളെ വീണ്ടും പരിഗണിയ്ക്കും.
ഇതിനിടെ വയനാട്ടിലെ കൃഷ്ണഗിരിയില്‍ എം.വി ശ്രേയാംസ്‌കുമാര്‍ എംഎല്‍എയുടെ കൈവശമുള്ള 14.42 ഏക്കര്‍ ഭൂമി സര്‍ക്കാരിന്റേതാണെന്ന് വയനാട് ഡെപ്യൂട്ടി കലക്ടര്‍ സത്യവാങ്മൂലം നല്‍കി.
മദ്രാസ് സര്‍ക്കാര്‍ നല്‍കിയ ഭൂമിയാണെന്ന് എം.വി ശ്രേയാംസ്‌കുമാര്‍ പറയുന്നു. കേരള സംസ്ഥാനം രൂപീകരിച്ചപ്പോള്‍ മദ്രാസ് സര്‍ക്കാര്‍ നല്‍കിയ ഭൂമിയെല്ലാം സംസ്ഥാന സര്‍ക്കാരില്‍ നിക്ഷിപ്തമായി. ഈ ഭൂമിയാണ് ആദിവാസികള്‍ കയ്യേറിയത്- സത്യവാങ്മൂലത്തില്‍ പറയുന്നു.
ആദിവാസികളെ അവിടെ നിന്ന് ഒഴിപ്പിച്ചാണ് ജില്ലാ കലക്ടര്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭൂമിയാണെന്ന ബോര്‍ഡ് സ്ഥാപിച്ചിരുന്നു. ഈ നടപടി തെറ്റാണെന്ന് ഹൈക്കോടതി വ്യക്തമാക്കിയ ഉടന്‍ തന്നെ ബോര്‍ഡ് നീക്കിയെന്നും സത്യവാങ്മൂലത്തില്‍ പറയുന്നുണ്ട്.


Click it and Unblock the Notifications