ബ്രിട്ടനില്‍ ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു

ഇയാളുടെ കടയിലെത്തി മോഷണ ശ്രമം നടത്തിയ സംഘമാണ് കൊലനടത്തിയത്. മോഷണ ശ്രമം മനസിലാക്കിയതിനെ തുടര്‍ന്ന് തടയാന്‍ ശ്രമിച്ചപ്പോള്‍ ഇവര്‍ ഗുര്‍മായില്‍ സിങ്ങിനെ ആക്രമിക്കുകയായിരുന്നു.
മര്‍ദനമേറ്റ് ഗുര്‍മായില്‍ സിങ് താഴെ വീണു. തലയിലേറ്റ ക്ഷതമാണ് മരണ കാരണം. മോഷ്ടിക്കാനെത്തിയവരുടെ സംഘത്തില്‍ ആറുപേരുണ്ടായിരുന്നു എന്നാണു സുചന.
ഇവരെ പിടികൂടാന്‍ സമീപവാസികളായ ഏതാനും പേര്‍ ശ്രമിച്ചെങ്കിലും രക്ഷപ്പെടുകയായിരുന്നു. എല്ലാവരും കൌമാരപ്രായക്കാരാണ്. പൊലീസ് കൊലപാതകത്തിനു കേസെടുത്തിട്ടുണ്ട്.












Click it and Unblock the Notifications