11 സ്റ്റോക് എക്സ്ചേഞ്ചുകളുടെ അംഗീകാരം പോകും

സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) 2010ല്‍ത്തന്നെ ഇവയുടെ അംഗീകാരം റദ്ദാക്കും. 2011ല്‍ രണ്ട് എണ്ണത്തിന് കൂടി അംഗീകാരം നഷ്ടപ്പെടും.
കൊച്ചിന്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിന് പുറമെ, ഭുവനേശ്വര്‍, ഗുവാഹത്തി, ഇന്റര്‍കണക്ടഡ്, ലുധിയാന, എംസിഎക്‌സ്, ഒടിസി, പുനെ, ഉത്തര്‍പ്രദേശ് സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ക്കും 2010ല്‍ അംഗീകാരം നഷ്ടമാകും.
ജയ്പൂര്‍, വഡോദര സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചുകളുടെ അംഗീകാരം 2011 ജനവരിയിലാണ് നഷ്ടമാവുക. കോയമ്പത്തൂര്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ അംഗീകാരം 2006ല്‍ത്തന്നെ നഷ്ടമായിരുന്നു.
രാജ്യത്തെ മൊത്തം 24 സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചുകളില്‍ എട്ട് എണ്ണത്തിന് മാത്രമേ സ്ഥിരാംഗീകാരമുണ്ടാവൂ. ബോംബേ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് (ബിഎസ്ഇ), നാഷണല്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് (എന്‍എസ്ഇ) എന്നിവയാണ് ഇതില്‍ പ്രധാനം. അഹമ്മദാബാദ്, ബാംഗ്ലൂര്‍, കല്‍ക്കട്ട, മധ്യപ്രദേശ്, മദ്രാസ്, ഡല്‍ഹി സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചുകളാണ് സ്ഥിരാംഗീകാരമുള്ള മറ്റു എക്‌സ്‌ചേഞ്ചുകള്‍.
1978ല്‍ അഞ്ച് ലിസ്റ്റഡ് കമ്പനികളും 14 അംഗങ്ങളുമായി പ്രവര്‍ത്തനം തുടങ്ങിയ കൊച്ചിന്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് മലയാളികളുടെയിടയില്‍ ഓഹരി വ്യാപാരത്തെക്കുറിച്ചുള്ള അവബോധമുണ്ടാക്കുന്നതില്‍ നിര്‍ണായകപങ്ക് വഹിച്ചിട്ടുണ്ട്.












Click it and Unblock the Notifications