സംവിധായികമാര്ക്കെതിരെ ലൈംഗിക ചൂഷണം

ഓസ്കാര്‍ ജേതാവും തിരക്കഥാകൃത്തും സംവിധായികയുമായ ജാന്‍ കാംപിന്, പാകിസ്താന് സംവിധായിക അയേഷ ആരിഫ് ഖാന് എന്നിവരാണ് പരാതിക്കാര്‍. ചലച്ചിത്രോത്സവത്തിന്റെ പ്രധാന സംഘാടകയായ ശ്യാമൊലി ബാനര്‍ജിയുടെ ഭര്‍ത്താവ് തങ്ങളെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് ഇവര്‍ രണ്ടുപേരും ആരോപിക്കുന്നത്.
നഗരവികസന മന്ത്രാലയത്തിനാണ് ഇവര്‍ തങ്ങളുടെ പരാതി അയച്ചിരിക്കുന്നത്. ശ്യാമൊലിയുടെ ഭര്‍ത്താവായ ഭാസ്കര്‍ ദേവിനെതിരെയാണ് ആരോപണം. ഇയാള്‍ മദ്യലഹരിയിലാണത്രേ രണ്ടുപേരോടും മോശമായി പെരുമാറിയത്, മാത്രവുമല്ല ഇവര്‍ക്ക് മദ്യം വച്ചുനീട്ടുകയും ചെയ്തിരുന്നു.
ചലച്ചിത്രോത്സവം നടക്കുന്നതിനിടെ ഇയാള്‍ തങ്ങളെ ലൈംഗികമായി ചൂഷണം ചെയ്തുവെന്നാണ് ഇവരുടെ പരാതിയില്‍ പറയുന്നത്. ഇവരുടെ പരാതി ലഭിച്ചിട്ടുണ്ടെന്നും പ്രശ്നത്തെക്കുറിച്ച് അന്വേഷണം നടക്കുകയാണെന്നും മന്ത്രി സൗഗത റോയ് അറിയിച്ചു.
ഇവരോട് പൊലീസിലും പരാതി നല്കാന് പറഞ്ഞിട്ടുണ്ടെന്നും ചലച്ചിത്രോത്സവവുമായി ബന്ധപ്പെട്ട് ഇത് പുതിയ പരാതിയല്ലെന്നും മന്ത്രി പറഞ്ഞു. എന്നാല്‍ പരാതിയില്‍ യാതൊരു കഴമ്പുമില്ലെന്നാണ് ശ്യാമൊലി പറയുന്നത്. ഇത് നഗരവിസകന മന്ത്രാലയത്തിന്റെ ഗൂഡാലോചനയാണെന്നും ഈ രണ്ട് സ്ത്രീകളും തന്റെ ഭര്‍ത്താവിന്റെ സ്വഭാവ ദൂഷ്യത്തെക്കുറിച്ച് തന്നോട് ഒന്നും പറഞ്ഞിട്ടില്ലെന്നുമാണ് ഇവര്‍ പറയുന്നത്.
ചലച്ചിത്രോത്സവത്തിന്റെ വേദി സംബന്ധിച്ച് നഗരവികസനമന്ത്രാലയവും സംഘാടകരും തമ്മില്‍ ചെറിയ അഭിപ്രായവ്യത്യാസമുണ്ടായിരുന്നു. ഇതില്‍ പകപോക്കാനാണ് ഇവര്‍ ഇങ്ങനെ ചെയ്തതെന്നാണ് ശ്യാമൊലിയുടെ ആരോപണം. ഭാസ്കര്‍ ദേവും തനിക്കെതരെയുള്ള ആരോപണം അടിസ്ഥാനരഹിതമാണെന്നാണ് പറയുന്നത്.
അയേഷയ്ക്ക് ചലച്ചിത്രത്തിലുള്ള പരിജ്ഞാനമളക്കാന് താന്‍ ശ്രമിച്ചിരുന്നുവെന്നും അപ്പോള്‍ അവര്‍ വേണ്ടവിധത്തില്‍ സഹകരിച്ചില്ലെന്നും അതിന്റെ ദേഷ്യം തീര്‍ക്കാനാണ് ഈ പരാതിയെന്നുമാണ് ഇയാള്‍ പറയുന്നത്.
-
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
കാവ്യയെ ആണ് ആദ്യം വിളിച്ചത്, പിന്നാലെ ദിലീപേട്ടനെ വിളിച്ചു, നടൻ പറഞ്ഞത്..'ശാലു മേനോൻ പറയുന്നു -
ബെംഗളൂരു മെട്രോ യാത്രക്കാര്‍ അറിഞ്ഞോ? നിങ്ങളെ വീട്ടിലെത്തിക്കാന്‍ പുതിയ ഫീഡര്‍ ബസുകള്‍ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്' -
ദോശയും വടയും മെനുവില്‍ നിന്ന് ഔട്ട്; പകരം ഈ വിഭവങ്ങള്‍: ബെംഗളൂരുവില്‍ ഹോട്ടലുകള്‍ കടുത്ത പ്രതിസന്ധിയില്‍ -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
'ആ സുരേഷ് ഗോപി ചിത്രം കാരണം ഞാൻ ഒന്നരക്കോടി രൂപ കടത്തിലായി, സ്ഥലമെല്ലാം വിൽക്കേണ്ടി വന്നു'; സുനിൽ പരമേശ്വരൻ -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
'ജാഡയുള്ള മമ്മൂട്ടിക്കൊപ്പമല്ല, റഫീഖ് സഖാവിനൊപ്പം തന്നെ, മുഖ്യമന്ത്രി അല്ല, ആര് പറഞ്ഞാലും' -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും'












Click it and Unblock the Notifications