മാനഭംഗശ്രമം ചെറുത്ത യുവതിയെ തീയിട്ടു

ഞായറാഴ്ച വൈകിട്ട് കനൗജിലെ താജ്പുരിലാണ് സംഭവം നടന്നത്. കടയില്‍ പോവുകയായിരുന്ന 25കാരിയെ അല്‍ത്താഫ് എന്നയാളും രണ്ടു കൂട്ടുകാരും ചേര്‍ന്ന് തടഞ്ഞുനിര്‍ത്തിയെന്നാണു പോലീസ് പറയുന്നത്.
മാനഭംഗശ്രമത്തിനിടെ യുവതി കരഞ്ഞ് സഹായമഭ്യര്‍ത്ഥിച്ചു. ഇതില്‍ പ്രകോപിതരായ അല്‍ത്താഫും സംഘവും ഒരു പാത്രത്തില്‍നിന്ന് യുവതിയുടെ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തുകയായിരുന്നുവെന്നാണ് പൊലീസ് കേസ്.
സംഭവത്തെത്തുടര്‍ന്ന് ഒളിവില്‍ പോയ പ്രതികള്‍ക്കായി തിരച്ചില്‍ തുടരുകയാണെന്ന് പോലീസ് പറഞ്ഞു.സംഭവത്തില്‍ പ്രതിഷേധിച്ച് ദളിത് വിഭാഗക്കാര്‍ തിങ്കളാഴ്ച കനൗജില്‍ പ്രകടനം നടത്തി.
കുറ്റക്കാരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് അവര്‍ ആവശ്യപ്പെട്ടു. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് ജില്ലയില്‍ സുരക്ഷാസന്നാഹം ശക്തമാക്കിയിരിക്കുകയാണ്.












Click it and Unblock the Notifications