വെടിനിര്‍ത്തല്‍ വെറുംവാക്ക് മാവോ ആക്രമണം വീണ്ടും

തിങ്കളാഴ്ച രാത്രിയിലാണ് മാവോയിസ്റ്റുകളുടെ ശക്തികേന്ദ്രമായ കണ്ടമ്പഹാരിയിലെ ക്യാമ്പിന് നേരെ ആക്രമണമഴിച്ചുവിട്ടത്. സിആര്‍പിഎഫുകാരുടെ പ്രത്യാക്രമണത്തില്‍ ഒരു മാവോയിസ്റ്റ് കൊല്ലപ്പെട്ടിട്ടുണ്ട്.
മാവോയിസ്റ്റ് മുന്നണി സംഘടനയായ പീപ്പിള്‍സ് കമ്മിറ്റി എഗെയിന്‍സ്റ്റ് പോലീസ് അട്രോസിറ്റീസ് (പിസിപിഎ) ആണ് ആക്രമണത്തിന് നേതൃത്വം നല്‍കിയതെന്ന് പോലീസ് കമ്മീഷ്ണര്‍ മനോജ് വര്‍മ്മ അറിയിച്ചു. ആസൂത്രിതമായിരുന്നു ആക്രമണം. സ്ഥലത്തേയ്ക്ക് കൂടുതല്‍ സേനയെ വിന്യസിച്ചിട്ടുണ്ട്. ലാല്‍മോഹന്‍ ടുഡു എന്ന പിസിപിഎ പ്രവര്‍ത്തകനാണ് മരിച്ചതെന്ന് സ്ഥിരീകരിയ്ക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.
കേന്ദ്ര ആഭ്യന്തര മന്ത്രി പി ചിദംബരത്തിന്റെ അഭ്യര്‍ത്ഥന മാനിച്ച് 72 ദിവസത്തേയ്ക്ക് അക്രമം ഉപേക്ഷിയ്ക്കുമെന്ന് മാവോയിസ്റ്റ് നേതാവ് കിഷന്‍ജി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.












Click it and Unblock the Notifications