കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാവോയിസ്റ്റുകള്‍ 72 ദിവസത്തെ വെടിനിര്‍ത്തലിന്

  • By Ajith Babu
Google Oneindia Malayalam News

Maoist
കൊല്‍ക്കത്ത: മാവോയിസ്റ്റുകള്‍ 72 ദിവസത്തെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു, മാവോയിസ്റ്റുകള്‍ക്കെതിരെയുള്ള സൈനിക നടപടികള്‍ ഇത്രയും കാലത്തേക്ക് നിര്‍ത്തിവെയ്ക്കണമെന്ന ഉപാധിയോടെയാണ് മാവോയിസ്റ്റ് നേതാവ് കിഷന്‍ജി ഇത് സംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്.

72 ദിവസം അക്രമം വെടിയുകയാണെങ്കില്‍ മാവോയിസ്റ്റുകളുമായി ചര്‍ച്ചയ്ക്ക് തയാറാണെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി പി ചിദംബരം കഴിഞ്ഞയാഴ്ച പറഞ്ഞിരുന്നു. ഇതിന്റെ ചുവട് പിടിച്ചാണ് മാവോയിസ്റ്റുകള്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരിയ്ക്കുന്തന്.

ഫെബ്രുവരി 25 മുതല്‍ മെയ് ഏഴുവരെയാണു വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. രണ്ടുദിവസത്തെ ചര്‍ച്ചയക്കു ശേഷമാണ് മാവോയിസ്റ്റുകളുടെ പ്രഖ്യാപനം. സര്‍ക്കാര്‍-മാവോയിസ്റ്റ് ചര്‍ച്ചകളില്‍ മനുഷ്യാവകാശ സംഘടനകളും ബുദ്ധിജീവികളും മധ്യസ്ഥത വഹിയ്ക്കണമെന്നും കിഷന്‍ജി ആവശ്യപ്പെട്ടു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X