ബാംഗ്ലൂരില്‍ വന്‍ അഗ്നിബാധ; 5 മരണം

ഏഴ് നിലകളുള്ള കെട്ടിടത്തിലെ മൂന്നാം നിലയിലാണ് തീപിടുത്തമുണ്ടായത്. തീപിടുത്തത്തെ തുടര്‍ന്ന് പരിഭ്രാന്തരായ രണ്ട് പേര്‍ ആറാം നിലയില്‍ നിന്ന് പുറത്തേക്ക് ചാടി. മരിച്ചവരില്‍ രണ്ട് പേര്‍ ഇവരാണ്. ഇവര്‍ ചാടുന്നതിന്റെ ദൃശ്യങ്ങള്‍ പ്രാദേശിക ടിവി ചാനലുകള്‍ സംപ്രേക്ഷണം ചെയ്യുന്നുണ്ട്.
ബാംഗ്ലൂരിലെ പഴയ എയര്‍പോര്‍ട്ട് റോഡില്‍ ഡൊംല്ലൂര്‍ ഫ്‌ളൈ ഓവറിന് സമീപമുള്ള കാള്‍ട്ടണ്‍ ടവറില്‍ ചൊവ്വാഴ്ച വൈകിട്ട് മൂന്നരയോടെയാണ് തീപിടുത്തമുണ്ടായത്. മൂന്ന് മണിക്കൂര്‍ നേരം ഒട്ടേറെ പേര്‍ കെട്ടിടത്തിനുള്ളില്‍ കുടുങ്ങി. ഇവരെ അഗ്നിശമന സേന രക്ഷപ്പെടുത്തി. ആറ് ഫയര്‍ എഞ്ചിനുകളുടെ സഹായത്തോടെയാണ് തീയണച്ചത്.
കെട്ടിടത്തിനുള്ളില്‍ അകപ്പെട്ടവര്‍ ജനാലകള്‍ തകര്‍ത്ത് രക്ഷാപ്രവര്‍ത്തകരോട് സഹായം അഭ്യര്‍ത്ഥിയ്ക്കുന്ന ദൃശ്യങ്ങള്‍ കാണാമായിരുന്നു. രണ്ടാം നിലയിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടിനെ തുടര്‍ന്നാണ് തീപിടുത്തമുണ്ടായതെന്ന് കരുതുന്നു.
കെട്ടിടത്തില്‍ അവശ്യമായ സുരക്ഷാ സംവിധാങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നില്ലെന്ന് കര്‍ണാടക ഐജി പറഞ്ഞു. തീപിടുത്തത്തില്‍ കെട്ടിടത്തിന് കാര്യമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു.












Click it and Unblock the Notifications