മാവോയിസ്റ്റുകളുമായി ഉപാധികളോടെ ചര്‍ച്ചയില്ല

ചര്‍ച്ചകള്‍ക്ക് തയാറാണെങ്കില്‍ അക്കാര്യം ഫാക്‌സ് മുഖേന ആഭ്യന്തര മന്ത്രാലയത്തെ അറിയിക്കണം. 01123093155 എന്ന നമ്പറിലേക്ക് ഫാക്‌സ് സന്ദേശം ലഭിക്കുന്ന പക്ഷം പ്രധാനമന്ത്രിയുമായി ആലോചിച്ച് തുടര്‍നടപടികള്‍ കൈക്കൊള്ളും. കേന്ദ്ര ആഭ്യന്തര മന്ത്രാലയ വക്താവാണ് ചിദംബരത്തിന്റെ പ്രസ്താവന മാധ്യമങ്ങളെ അറിയിച്ചത്.
തിങ്കളാഴ്ച വൈകിട്ടോടെയാണ് മാവോയിസ്റ്റ് നേതാവ് കിഷന്‍ജി ഉപാധികളോടെ സര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് തയാറാണെന്നും ഇതിന്റെ ഭാഗമായി ഫെബ്രുവരി 25 മുതല്‍ മെയ് ഏഴ് വരെ 72 ദിവസത്തേക്ക് വെടിനിര്‍ത്തലിന് തയാറാണെന്നും പ്രഖ്യാപിച്ചത്.
ഇതിന് പിന്നാലെ ഇന്നലെ രാത്രി മാവോവാദികള്‍ പശ്ചിമ ബംഗാളിലെ മിഡ്‌നാപ്പൂരില്‍ സിആര്‍പിഎഫ് ക്യാമ്പ് ആക്രമിക്കുകയുണ്ടായി.












Click it and Unblock the Notifications