ജവാന്‍ എന്ന വാക്ക് സൈനികര്‍ക്ക് സ്വന്തം

പൊലീസിലും അര്‍ധസൈനിക വിഭാഗത്തിലുമുള്ളവരെ ജവാന്‍ എന്ന് സംബോധന ചെയ്യാന്‍ പാടില്ലെന്ന് പ്രതിരോധ മന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
ജവാന്‍ എന്നപദം ദേശീയ, അന്തര്‍ദേശീയ തലങ്ങളില്‍ തെറ്റായ അര്‍ത്ഥത്തില്‍ ഉപയോഗിക്കുന്നത് സേനയുടെ പ്രതിച്ഛായയെ പ്രതികൂലമായി ബാധിക്കുമെന്ന് കുറിപ്പില്‍ നിരീക്ഷിക്കുന്നു.
ജവാന്‍ എന്ന പേര് സൈനികര്‍കക് മാത്രമായി പരിമിതപ്പെടുത്തിയതിനാല്‍ പൊലീസിലും അര്‍ദ്ധസൈനിക വിഭാഗത്തിലും പെട്ടവരെ പൊലീസ് മെന്‍, പാരാമിലിട്ടറി പേഴ്‌സണ്‍ എന്നീ പേരുകളില്‍ സംബോധന ചെയ്യാനും കുറിപ്പില്‍ പറയുന്നുണ്ട്.
അന്തരിച്ച മുന്‍ പ്രധാനമന്ത്രി ലാല്‍ ബഹാദൂര്‍ ശാസ്ത്രിയാണ് സൈനികരെ ജവാന്‍ എന്ന് ആദ്യമായി സംബോധന ചെയ്തത്. ജയ് ജവാന്‍ ജയ് കിസാന്‍ എന്ന അദ്ദേഹം കൊണ്ടുവന്ന മുദ്രാവാക്യത്തിലൂടെയാണ് ജവാന്‍ എന്ന വാക്ക് പരിചിതമായത്.












Click it and Unblock the Notifications