ന്യൂനപക്ഷങ്ങളെ പ്രീണിപ്പിക്കാന്‍ സിപിഎം

കടുത്ത ഇടതുവിരുദ്ധ നിലപാടു സ്വീകരിക്കുന്ന കത്തോലിക്കാ സഭയ്ക്കകത്തുതന്നെ ഇടതുപക്ഷ അനുകൂലികളായ പുരോഹിതര്‍ ഉണ്ടെന്നു തിരിച്ചറിയാന്‍ കഴിയണമെന്നാണു പാര്‍ട്ടി പറയുന്നത്. ശത്രുതാ നിലപാടു സ്വീകരിക്കുന്നവരുമായി ഉള്‍പ്പെടെ നല്ല ബന്ധം പുലര്‍ത്തണമെന്നും സംസ്ഥാന കമ്മിറ്റിയില്‍ വച്ച രേഖയില്‍ നിര്‍ദ്ദേശമുണ്ട്.
പഞ്ചായത്ത് തിരഞ്ഞെടുപ്പിനു മുന്നോടിയായി ന്യൂനപക്ഷങ്ങളെ അടുപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഈ നിര്‍ദ്ദേശമെന്നാണ് വിലയിരുത്തപ്പെടുന്നത്. െ്രെകസ്തവ സഭകളുമായി നല്ല ബന്ധം പുലര്‍ത്തുന്ന മന്ത്രിമാരെ നിരന്തര ചര്‍ച്ചകള്‍ക്കായി നിയോഗിക്കാനാണു പാര്‍ട്ടിയുടെ തീരുമാനം.
ഏതെങ്കിലും ഒരു മുസ്ലിം സംഘടനയുടെ വിലാസത്തില്‍ മുസ്ലിം ജനതയെ പാര്‍ട്ടിയുമായി അടുപ്പിക്കുകയല്ല ലക്ഷ്യമെന്നും രേഖ പറയുന്നു. പിഡിപി ബന്ധവും അതിനെത്തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങളുമാണ് ഈ നിര്‍ദ്ദേശത്തിന് പിന്നിലെന്ന് വ്യക്തമാണ്.
എന്നാല്‍ പിഡിപിയുടെ പേരു പറയാതെയാണു മുസ്ലിം സംഘടനയെ ആശ്രയിക്കുന്ന രീതി ഉണ്ടാകരുതെന്നു പാര്‍ട്ടി ചൂണ്ടിക്കാട്ടുന്നത്. ബന്ധപ്പെടാന്‍ പറ്റുന്ന എല്ലാ മുസ്ലിം സംഘടനകളുമായും ആരോഗ്യകരമായ ബന്ധം വളര്‍ത്തുകയും ചെയ്യണം. പ്രശ്‌നങ്ങളോടു വികാരപരമായ സമീപനം സ്വീകരിക്കുന്ന വിഭാഗമാണു മുസ്ലിംകളെന്നതു പ്രത്യേകം ഓര്‍മിക്കണമെന്നും പാര്‍ട്ടി രേഖയില്‍ പറയുന്നു.












Click it and Unblock the Notifications