സംസ്ഥാന കമ്മിറ്റിയിലും വിഎസിന് വിമര്‍ശനം

സെക്രട്ടേറിയറ്റില്‍ അവതരിപ്പിച്ച സംഘടനാരേഖയില്‍ നിന്നും കേന്ദ്രനേതൃത്വം ഇടപെട്ടുനീക്കിയ വിമര്‍ശനങ്ങള്‍ സംസ്ഥാനസമിതിയിലെ ചര്‍ച്ചയില്‍ വീണ്ടും ഉയര്‍ന്നുവരുകയായിരുന്നു.
ഭരണം മെച്ചപ്പെടുത്താന്‍ സംസ്ഥാനസമിതി മുന്നോട്ടുവെയ്ക്കുന്ന എല്ലാ നിര്‍ദേശങ്ങളും മുഖ്യമന്ത്രി അട്ടിമറിക്കുന്നുവെന്നായിരുന്നു പ്രധാനവിമര്‍ശനം.
മൂന്നാറിലെ അനധികൃത കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിന് പാര്‍ട്ടി നല്‍കിയ മാര്‍ഗനിര്‍ദേശമനുസരിച്ചായിരുന്നു നടപടിയെങ്കില്‍ സര്‍ക്കാരിന് ഇന്നുണ്ടായ ബുദ്ധിമുട്ട് നേരിടേണ്ടിവരില്ലായിരുന്നുവെന്നും വിമര്‍ശനമുണ്ടായി.
സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ അവതരിപ്പിച്ച രേഖ സംസ്ഥാനസമിതി അംഗങ്ങള്‍ക്ക് ലഭിക്കുംമുമ്പേ മാധ്യമങ്ങള്‍ക്ക് ലഭിച്ചതിനെതിരെ ശക്തമായ വിമര്‍ശനമാണ് സംസ്ഥാനസമിതിയോഗത്തിന്റെ രണ്ടാം ദിവസം ഉണ്ടായത്. ഇതേക്കുറിച്ച് അന്വേഷണം വേണമെന്നും ചില അംഗങ്ങള്‍ ആവശ്യപ്പെട്ടു.
പുറത്ത് പ്രചരിപ്പിക്കപ്പെടുന്നതുപോലുള്ള കയ്യേറ്റമൊന്നും മൂന്നാറിലേയ്ക്കില്ലെന്ന് പാര്‍ട്ടി ഇടുക്കി ജില്ലാ സെക്രട്ടറി എംഎം മണി പറഞ്ഞു. തന്റെ സഹോദരന്‍ ഭൂമി കയ്യേറിയിട്ടുണ്ടെങ്കില്‍ അതൊഴിപ്പിക്കാന്‍ സര്‍ക്കാര്‍ എന്തിന് മടിയ്ക്കുന്നുവെന്നും അദ്ദേഹം ചോദിച്ചു. സംസ്ഥാനസമിതി യോഗം ചൊവ്വാഴ്ചയും തുടരും.












Click it and Unblock the Notifications