Get Updates
Get notified of breaking news, exclusive insights, and must-see stories!

കയ്യേറ്റ സമരങ്ങള്‍ നിയമവിരുദ്ധം:ഹൈക്കോടതി

High Court
കൊച്ചി: അവകാശങ്ങള്‍ നിയമാനുസൃത മാര്‍ഗ്ഗങ്ങളിലൂടെ നേടിയെടുക്കണമെന്ന് ഹൈക്കോടതി. വയനാട്ടിലെ കയ്യേറ്റ സമരങ്ങള്‍ നിയമവിരുദ്ധമാണെന്നും നിയമലംഘനം അനുവദിയ്ക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.

നിയമം ലംഘിയ്ക്കുന്നവര്‍ അതിന്റെ ഫലം കൂടി അനുഭവിയ്ക്കാന്‍ തയ്യാറാവണം. കയ്യേറ്റവുമായി ബന്ധപ്പെട്ട വിവിധ ഹര്‍ജികള്‍ പരിഗണിക്കവെ ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ഇങ്ങനെ അഭിപ്രായപ്പെട്ടത് കേസില്‍ ബുധനാഴ്ചയും വാദം തുടരും.

വയനാട്ടിലെ ഭൂരഹിതരായ ആദിവാസികളുടെ കാര്യത്തില്‍ ആശങ്കയുണ്ട്്. ഇവര്‍ക്ക് നിയമാനുസൃതം ഭൂമി ലഭ്യമാക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിയ്ക്കണം. കൈയ്യേറ്റ സമരം നടത്തുന്നതിന് പകരം ആദിവാസി ക്ഷേമ സമിതിയ്ക്ക് കോടതിയെ സമീപിയ്ക്കാമായിരുന്നുവെന്നും ജഡ്ജിമാര്‍ അഭിപ്രായപ്പെട്ടു.

കൈയ്യേറ്റക്കാര്‍ക്ക് അനുകൂലമായ നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിയ്ക്കുന്നതെന്ന് ഹാരിസണ്‍സ് മലയാളം ലിമിറ്റഡിന്റെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു

ഹര്‍ജിക്കാര്‍ക്ക് അവരുടെ കൈവശമുളള ഭൂമിക്ക് ഉടമസ്ഥാവകാശം അവകാശപ്പെടാന്‍ കഴിയില്ലെന്ന് സര്‍ക്കാര്‍ തിങ്കളാഴ്ച എതിര്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. കയ്യേറ്റങ്ങള്‍ തടയാന്‍ കര്‍ശന നടപടിയെടുത്തതായി അഡ്വക്കേറ്റ് ജനറല്‍ ഹൈക്കോടതിയെ അറിയിക്കുകയും ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+