'വിഎസിനെതിരെ പടയൊരുക്കം തുടങ്ങിയത് ഇഎംഎസ്'
അരൂര്‍: വി.എസ് അച്യുതാനന്ദനെതാരെയുള്ള പടയൊരുക്കം ഇഎംഎസിന്റെ കാലത്തുതന്നെ തുടങ്ങിയതാണെന്ന് ജെഎസ്എസ് നേതാവ് കെ.ആര്‍ ഗൗരിയമ്മ.
ഇഎംഎസാണ് വിഎസിനെതിരെയുള്ള നീക്കങ്ങള്‍ തുടങ്ങിവച്ചത്.ഹര്‍കിഷന്‍ സിംഗ് സുര്‍ജീത്, ജ്യോതിബസു എന്നിവര്‍ ഒരുഭാഗത്തും ഇഎംഎസ് മറുഭാഗത്തും നിന്നും പോരാടുകയായിരുന്നു.
അദ്ദേഹം പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായിരുന്നപ്പോള്‍ വി.എസ് തനിക്കെതിരാണെന്നു തെറ്റിദ്ധരിച്ച് ഇ.കെ നായനാരെ കൊണ്ടുവന്ന് പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറി സ്ഥാനം നല്‍കിയും വി.എസിനെ ഒഴിവാക്കിയും വിരോധം തീര്‍ത്തിരുന്നു-ഗൗരിയമ്മ പറഞ്ഞു
ജെഎസ്എസ് എഴുപുന്ന പഞ്ചായത്ത് സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഗൗരിയമ്മ.
നീതി നിഷേധിക്കപ്പെടുന്നവര്‍ക്കുവേണ്ടിയുള്ള പോരാട്ടമാണ് ജെഎസ്എസിന്റേതെന്നു ഗൗരിയമ്മ പറഞ്ഞു.












Click it and Unblock the Notifications