ഇടുക്കിയിലെ 3 താലൂക്കുകളില്‍ ഹര്‍ത്താല്‍

രാവിലെ ആറുമുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. സംരക്ഷണ സമിതിയോടൊപ്പം വിവിധ രാഷ്ട്രീയ , സാമൂഹിക, വ്യാപാര സംഘടനകളും ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
1977നു മുമ്പ് കുടിയേറിയ കര്‍ഷകര്‍ക്ക് ഉപാധിരഹിത പട്ടയം നല്‍കണമെന്നാവശ്യപ്പെട്ട് ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ സമരം ശക്തമാക്കുന്നതിനിടെയാണു് പരിസ്ഥിതി പ്രധാന മേഖലയാക്കാനുള്ള നീക്കം വിവാദമായത്.
ഹര്‍ത്താലിനു പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് സിപിഎം മൂന്നു താലൂക്കുകളിലും കരിദിനം ആചരിക്കുകയാണ്. ഹര്‍ത്താലിനോട് അനുബന്ധിച്ച് കടകമ്പോളങ്ങള്‍ അടഞ്ഞു കിടക്കുകയാണ്. സ്വകാര്യവാഹനങ്ങള്‍ നിരത്തിലിറങ്ങുന്നില്ല. യുഡിഎഫും ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
ഹൈക്കോടതിയില്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പാരിസ്ഥിതിക ദുര്‍ബല പ്രദേശങ്ങളെക്കുറിച്ച് പരാമര്‍ശിച്ചിട്ടേയില്ല എന്ന വനം, റവന്യു മന്ത്രിമാരുടെ പ്രഖ്യാപനങ്ങളല്ല, മറിച്ചു നടപടികളാണ് വേണ്ടതെന്ന് ഹൈറേഞ്ച് സംരക്ഷണ സമിതി ജനറല്‍ കണ്‍വീനര്‍ ഫാദര്‍ സെബാസ്റ്റ്യന്‍ കൊച്ചുപുരയ്ക്കല്‍ പറഞ്ഞു.












Click it and Unblock the Notifications