Get Updates
Get notified of breaking news, exclusive insights, and must-see stories!

പത്മലോചനനെതിരെ കടുത്ത നടപടിയുണ്ടാകില്ല

തിരുവനന്തപുരം: മേയര്‍ എന്‍.പദ്മലോചനന്‍ ആര്‍എസ്എസ് ചടങ്ങില്‍ പങ്കെടുത്തത് സംബന്ധിച്ച വിവാദം പാര്‍ട്ടിയുടെ ജില്ലാഘടകത്തില്‍ ചര്‍ച്ച ചെയ്യാന്‍ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ നിര്‍ദ്ദേശിച്ചു.

തിരുവനന്തപുരത്ത് പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയില്‍ പങ്കെടുക്കുന്ന കൊല്ലം ജില്ലയില്‍നിന്നുള്ള ചില അംഗങ്ങള്‍ പത്മലോചനന്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത കാര്യം ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴാണ് പിണറായി ഈ നിര്‍ദ്ദേശം നല്‍കിയത്.

ഔദ്യോഗികവിഭാഗത്തോട് ചായ്‌വ് കാണിയ്ക്കുന്ന നേതാവാണ് പത്മലോചനന്‍. എന്നാല്‍ വിവാദത്തില്‍ ഔദ്യോഗികപക്ഷത്തുനിന്നുള്ളവര്‍ പത്മലോചനനെതിരെ കടുത്ത നിലപാട് സ്വീകരിക്കണമെന്നാണ് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഇവരില്‍ ചിലര്‍, പ്രത്യേകിച്ചും പിണറായി പക്ഷക്കാര്‍ ഇപ്പോള്‍ നിലപാടില്‍ നേരിയ അയവുവരുത്തിയിട്ടുണ്ട്.

തന്റെ നടപടി തെറ്റായിപ്പോയെന്ന് മേയര്‍തന്നെ കുറ്റസമ്മതം നടത്തിയ കാര്യം അവര്‍ ചൂണ്ടിക്കാട്ടി. വിവാദവുമായി ബന്ധപ്പെട്ട് മേയര്‍ക്കെതിരെ നടപടി ഉണ്ടാകാനുള്ള സാധ്യത കുറഞ്ഞതായാണ് സൂചന.

അവസാനത്തെ ഒരു വര്‍ഷം മേയര്‍ സ്ഥാനം തങ്ങള്‍ക്കു വേണമെന്ന സിപിഐയുടെ അവകാശവാദത്തിന്റെ പശ്ചാത്തലത്തില്‍ ഇപ്പോള്‍ മേയറെ മാറ്റുന്നത് പാര്‍ട്ടിക്കു നഷ്ടം ഉണ്ടാക്കുമെന്നാണ് പിണറായിപക്ഷത്തിന്റെ വാദം.

എന്നാല്‍ ഗൗരവമുള്ള വിഷയമെന്ന നിലയില്‍ പദ്മലോചനനെതിരെ ശക്തമായ നടപടി വേണമെന്നാണ് വി.എസ് പക്ഷം ആവശ്യപ്പെടുന്നത്. ഇപ്പോള്‍ പാര്‍ട്ടി ജില്ലാ സെക്രട്ടേറിയറ്റ് അംഗമായ അദ്ദേഹത്തെ ഏരിയ കമ്മിറ്റിയിലേക്കെങ്കിലും തരംതാഴ്ത്തിയില്ലെങ്കില്‍ പ്രവര്‍ത്തകരുടെ മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയില്ലെന്ന് അവര്‍ പറയുന്നു.

24ന് ചേരുന്ന സിപിഎം ജില്ലാ സെക്രട്ടേറിയറ്റിലും 25നു ചേരുന്ന ജില്ലാകമ്മിറ്റിയിലും പത്മലോചനന്‍ പ്രശ്‌നം ചര്‍ച്ചയ്ക്കു വരുമെങ്കിലും നടപടി താക്കീതില്‍ ഒതുങ്ങുമെന്നാണ് ഇപ്പോഴത്തെ സൂചന.

ഇതിനിടെ തനിക്കെതിരെയുള്ള നടപടി മയപ്പെടുത്തണമെന്നാവശ്യപ്പെട്ട് പത്മലോചനന്‍ തിങ്കളാഴ്ച എകെജി ഭവനില്‍ പിണറായിയെ കാണാനെത്തി. ന്നൊല്‍ സംസ്ഥാന കമ്മിറ്റി യോഗം നടക്കുന്നതിനാല്‍ പിണറായിയെ കാണാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ലെന്നാണ് അറിയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+