പോള്‍ വധം: ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി

20 പ്രതികളെയാണ് സിബിഐ എഎസ്പി നന്ദകുമാര്‍ നായരുടെ നേതൃത്വത്തിലുള്ള സംഘം ചോദ്യം ചെയ്തത്. നേരത്തെ കേസ് അന്വേഷിച്ച പോലീസിന് പ്രതികള്‍ നല്‍കിയിരുന്ന മൊഴിയുമായി ഇപ്പോള്‍ നല്കിയ മൊഴി പൊരുത്തപ്പെടുന്നുണ്ടോ എന്ന് സിബിഐ വിശദമായി പരിശോധിക്കും. അതിന് ശേഷമായിരിക്കും അന്വേഷണത്തിന്റെ വ്യാപ്തി വര്‍ധിപ്പിക്കുക.
ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതി പ്രതികളെ ജയിലില്‍ വച്ച് ചോദ്യം ചെയ്യാന്‍ അനുമതി നല്‍കിയിരുന്നു. പ്രതികളുടെ റിമാന്‍ഡ് മാര്‍ച്ച് 10 വരെ നീട്ടിയിട്ടുമുണ്ട്.
പോളിനൊപ്പം യാത്ര ചെയ്തിരുന്നവര്‍ തന്നെയാണ് കൊലനടത്താനായി ചങ്ങനാശ്ശേരി സംഘത്തിന് ക്വട്ടേഷന്‍ നല്‍കിയതെന്ന് സിബിഐ സംശയിക്കുന്നുണ്ട്. പൂനെയിലെ ഒരു ഭൂമി ഇടപാടും പൂനെ ബന്ധമുള്ള സുന്ദരിമാരും പോള്‍ ജോര്‍ജ് കൊലക്കേസിലെ നിര്‍ണായക കണ്ണികളായി മാറിയേക്കുമെന്നാണ് സൂചന.
ചങ്ങനാശ്ശേരിയിലുള്ള ക്വട്ടേഷന്‍ സംഘത്തിന് ഓംപ്രകാശ്, പുത്തന്‍പാലം രാജേഷ് എന്നിവരുമായി ബന്ധമുണ്ടായിരുന്നോ എന്നറിയാനാണ് സിബിഐ ശ്രമിക്കുന്നത്. ചോദ്യം ചെയ്യലില്‍ ഇതിന് ഉത്തരം തേടാനാണ് സിബിഐ പ്രധാനമായും ശ്രമിച്ചത്.
അതിനിടെ പോള്‍ വധത്തിന് വ്യക്തമായ ചില പൂനെ ബന്ധങ്ങള്‍ ഉള്ളതായി സിബിഐ ക്ക് വിവരം ലഭിച്ചു. പൂനെയിലെ ഒരു വന്‍ റിയല്‍ എസ്റ്റേറ്റ് ഇടപാടുമായി ബന്ധപ്പെട്ട സാമ്പത്തിക തര്‍ക്കം കൊലപാതകത്തിലേക്ക് ചെന്നെത്തിയോ എന്നതാണ് പ്രധാന അന്വേഷണ വിഷയം.
പ്രതികളെ ഇനിയും ചോദ്യം ചെയ്യണമെന്നുണ്ടെങ്കില്‍ അതിനായി മജിസ്ട്രേട്ട് കോടതിയെ സിബിഐക്ക് സമീപിക്കാവുന്നതാണ്. നേരത്തേ പ്രതികളെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്നും കേരള പൊലീസ് പ്രതികളെ ചോദ്യം ചെയ്തതില്‍ കൃത്രിമം നടന്നിട്ടുണ്ടാകാമെന്നും സിബിഐ കോടതില്‍ പറഞ്ഞിരുന്നു.
എന്നാല്‍ കസ്റ്റഡിയില്‍ വിട്ടുകൊടുക്കാന്‍ കഴിയില്ലെന്നും ജയിലില്‍ വച്ച് ചോദ്യം ചെയ്യാമെന്നും കോടതി വ്യക്തമാക്കുകയായിരുന്നു.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications