തിലകനും ലാലും സമ്മതമറിയിച്ചു: അഴീക്കോട്

ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മയുമായി ഉപാധികളോടെ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് നടന്‍ തിലകന്‍ അറിയിച്ചതായി സുകുമാര്‍ അഴീക്കോട് അറിയിച്ചു.
ചലച്ചിത്ര മേഖലയില്‍ ഉണ്ടായ പ്രശ്‌നം പരിഹരിക്കുന്നതില്‍ സാംസ്‌കാരിക വകുപ്പിനും മന്ത്രിയ്ക്കും ഉത്തരവാദിത്തമുണ്ട്. ചര്‍ച്ച നടത്തി പ്രശ്‌നം പരിഹരിക്കുന്നതില്‍ അമ്മ മുന്‍കയ്യെടുക്കണം- അഴീക്കോട് അഭിപ്രായപ്പെട്ടു.
ഒരു മേശയ്ക്കിരുപുറം ഇരുന്ന് പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ ഒരുക്കമാണെന്ന് തിലകനെക്കൂടാതെ മോഹന്‍ലാലും അറിയിച്ചിട്ടുണ്ടെന്നും അഴീക്കോട് പറഞ്ഞു.












Click it and Unblock the Notifications