കുവൈത്തില്‍ പുതിയ തൊഴില്‍ നിയമം

കുവൈത്ത് ദേശീയ അസംബ്ലി പാസ്സാക്കിയ പുതിയ തൊഴില്‍ നിയമം മന്ത്രിസഭയുടെയും കുവൈത്ത് അമീറിന്റെയും അംഗീകാരത്തിന് ശേഷം ഫിബ്രവരി 21നാണ് ഗസറ്റില്‍ പ്രസിദ്ധീകരിച്ചത്.
വിദേശ തൊഴിലാളികളുടെ പ്രതിമാസ ശമ്പളം, പൊതു അവധി, വാര്‍ഷിക അവധി, അസുഖ അവധി, സര്‍വീസില്‍നിന്നും പിരിഞ്ഞുപോകുമ്പോള്‍ ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ എന്നീ അടിസ്ഥാന ഘടകങ്ങള്‍ തൊഴില്‍ നിയമത്തില്‍ ഉറപ്പുനല്‍കുന്നു.
കുവൈത്തിലെ തൊഴില്‍ മേഖലയില്‍ ദുരിതമനുഭവിക്കുന്ന പ്രവാസി തൊഴിലാളികള്‍ക്ക് വളരെയധികം ആശ്വാസം നല്‍കുന്നതാണ് പുതിയ തൊഴില്‍ നിയമം.
തൊഴിലാളികളുടെ ശമ്പളം മാസാദ്യം നേരിട്ട് ബാങ്കില്‍ എത്തിച്ചിരിക്കണം. വാരാന്ത്യ അവധി ദിനം കൂടാതെ പൊതു അവധി ദിനത്തില്‍ തൊഴില്‍ ചെയ്യുന്നവര്‍ക്ക് ഇരട്ടി ശമ്പളം, കൂടാതെ വാര്‍ഷിക അവധി 30 ദിവസമായി വര്‍ധിപ്പിച്ചിട്ടുണ്ട്. ആര്‍ട്ടിക്കിള്‍ 76 അനുസരിച്ച് ഹജ്ജ് തീര്‍ഥാടനത്തില്‍ 21 ദിവസത്തെ അവധി ശമ്പളത്തോടെ നല്‍കുന്നതാണ്.
കൂടാതെ 40 ദിവസത്തെ വാര്‍ഷിക അസുഖഅവധി നിബന്ധനകളോടെ നല്‍കുന്നതാണ്. തൊഴിലാളിയെ തൊഴിലുടമ പിരിച്ചുവിടുന്ന സാഹചര്യത്തില്‍ കരാര്‍ അനുസരിച്ചുള്ള എല്ലാവിധ ആനുകൂല്യങ്ങളും തൊഴിലുടമ തൊഴിലാളിക്ക് നല്‍കണം.
മൂന്നു വര്‍ഷം പൂര്‍ത്തിയാക്കിയ തൊഴിലാളി, സ്വമേധയാ പിരിഞ്ഞുപോകുന്ന അവസരത്തില്‍ ഓരോ വര്‍ഷവും ഒരു മാസത്തെ പകുതി ശമ്പളത്തിന് അര്‍ഹനാണ്. അതേസമയം പത്തുവര്‍ഷം പൂര്‍ത്തിയാക്കിയ തൊഴിലാളി പിരിഞ്ഞുപോകുന്ന അവസരത്തില്‍ 10 മാസത്തെ മുഴുവന്‍ ശമ്പളത്തിന് അര്‍ഹനാണ്.
സ്വകാര്യ മേഖലയില്‍ വനിതാ തൊഴിലാളികള്‍ രാത്രികാലങ്ങളില്‍ തൊഴില്‍ ചെയ്യുന്നത് വിലക്കിയിട്ടുണ്ട്. ആരോഗ്യ മേഖലയില്‍ തൊഴില്‍ ചെയ്യുന്നവര്‍ ഒഴികെ രാത്രി 10 മുതല്‍ രാവിലെ ഏഴ് മണിവരെ വനിതകള്‍ തൊഴില്‍ ചെയ്യാന്‍ അനുവദിക്കുന്നതല്ല.
ഗര്‍ഭിണികള്‍ക്ക് 70 ദിവസത്തെ അവധി ശമ്പളത്തോടെയും ശമ്പളമില്ലാതെ നാലു മാസത്തെ അവധിയും അനുവദിക്കുന്നതാണ്. കൂടാതെ വനിതകള്‍ക്ക് പ്രത്യേക സൗകര്യങ്ങളും തൊഴില്‍ശാലയില്‍ ഏര്‍പ്പെടുത്തിയിരിക്കണം.
-
റിയല്‍ എസ്റ്റേറ്റ് ബിസിനസ്സുകാര്‍ക്ക് നേട്ടങ്ങൾ, അധിക വരുമാനം ലഭിക്കും, കടങ്ങളുണ്ടാക്കും, സാമ്പത്തിക വാരഫലം -
കൊച്ചിയിലെ ഗതാഗത കുരുക്കിന് വലിയ ആശ്വാസം; വരാപ്പുഴ പാലം ഇന്ന് തുറക്കും, അപ്രോച്ച് റോഡ് പൂർത്തിയായി -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി! -
ബെംഗളൂരു കൂട്ട ലേ ഓഫ്;പണി പോയതോടെ സകല പണിയും പാളിയോ? ഈ അനുഭവം പാഠമാക്കാം -
'രഞ്ജിത്ത് ആ സ്ത്രീക്ക് ഞങ്ങളൊക്കെ നോക്കി നിൽക്കെ ഉമ്മ കൊടുത്തു, മുറിയിലേക്ക് കയറി';ശാന്തിവിള ദിനേശ് -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
'വിരസതയും ഈഗോയും വില്ലനായി, വർഷങ്ങൾക്ക് ശേഷം പരസ്പരം മിസ് ചെയ്തു'; ലിസിയെ കുറിച്ച് പ്രിയദർശൻ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
കേരളത്തിലെ രാഷ്ട്രീയ സമവാക്യം മാറി മറിയുന്നു; ആര്‍ക്കും ഭൂരിപക്ഷം ലഭിക്കാത്ത ഫലം വരുമോ?












Click it and Unblock the Notifications