കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുവൈത്തില്‍ പുതിയ തൊഴില്‍ നിയമം

  • By Lakshmi
Google Oneindia Malayalam News

Kuwait
കുവൈത്ത് സിറ്റി: കുവൈത്തില്‍ പുതിയ തൊഴില്‍ നിയമം പ്രാബല്യത്തില്‍ വന്നു. വിദേശ തൊഴിലാളികള്‍ക്ക് ഏറെ ഗുണകരമാണ് പുതിയനിയമമെന്നാണ് വിലയിരുത്തപ്പെടുന്നത്.

കുവൈത്ത് ദേശീയ അസംബ്ലി പാസ്സാക്കിയ പുതിയ തൊഴില്‍ നിയമം മന്ത്രിസഭയുടെയും കുവൈത്ത് അമീറിന്റെയും അംഗീകാരത്തിന് ശേഷം ഫിബ്രവരി 21നാണ് ഗസറ്റില്‍ പ്രസിദ്ധീകരിച്ചത്.

വിദേശ തൊഴിലാളികളുടെ പ്രതിമാസ ശമ്പളം, പൊതു അവധി, വാര്‍ഷിക അവധി, അസുഖ അവധി, സര്‍വീസില്‍നിന്നും പിരിഞ്ഞുപോകുമ്പോള്‍ ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ എന്നീ അടിസ്ഥാന ഘടകങ്ങള്‍ തൊഴില്‍ നിയമത്തില്‍ ഉറപ്പുനല്കുന്നു.

കുവൈത്തിലെ തൊഴില്‍ മേഖലയില്‍ ദുരിതമനുഭവിക്കുന്ന പ്രവാസി തൊഴിലാളികള്‍ക്ക് വളരെയധികം ആശ്വാസം നല്കുന്നതാണ് പുതിയ തൊഴില്‍ നിയമം.

തൊഴിലാളികളുടെ ശമ്പളം മാസാദ്യം നേരിട്ട് ബാങ്കില്‍ എത്തിച്ചിരിക്കണം. വാരാന്ത്യ അവധി ദിനം കൂടാതെ പൊതു അവധി ദിനത്തില്‍ തൊഴില്‍ ചെയ്യുന്നവര്‍ക്ക് ഇരട്ടി ശമ്പളം, കൂടാതെ വാര്‍ഷിക അവധി 30 ദിവസമായി വര്‍ധിപ്പിച്ചിട്ടുണ്ട്. ആര്‍ട്ടിക്കിള്‍ 76 അനുസരിച്ച് ഹജ്ജ് തീര്‍ഥാടനത്തില്‍ 21 ദിവസത്തെ അവധി ശമ്പളത്തോടെ നല്കുന്നതാണ്.

കൂടാതെ 40 ദിവസത്തെ വാര്‍ഷിക അസുഖഅവധി നിബന്ധനകളോടെ നല്കുന്നതാണ്. തൊഴിലാളിയെ തൊഴിലുടമ പിരിച്ചുവിടുന്ന സാഹചര്യത്തില്‍ കരാര്‍ അനുസരിച്ചുള്ള എല്ലാവിധ ആനുകൂല്യങ്ങളും തൊഴിലുടമ തൊഴിലാളിക്ക് നല്കണം.

മൂന്നു വര്‍ഷം പൂര്‍ത്തിയാക്കിയ തൊഴിലാളി, സ്വമേധയാ പിരിഞ്ഞുപോകുന്ന അവസരത്തില്‍ ഓരോ വര്‍ഷവും ഒരു മാസത്തെ പകുതി ശമ്പളത്തിന് അര്‍ഹനാണ്. അതേസമയം പത്തുവര്‍ഷം പൂര്‍ത്തിയാക്കിയ തൊഴിലാളി പിരിഞ്ഞുപോകുന്ന അവസരത്തില്‍ 10 മാസത്തെ മുഴുവന്‍ ശമ്പളത്തിന് അര്‍ഹനാണ്.

സ്വകാര്യ മേഖലയില്‍ വനിതാ തൊഴിലാളികള്‍ രാത്രികാലങ്ങളില്‍ തൊഴില്‍ ചെയ്യുന്നത് വിലക്കിയിട്ടുണ്ട്. ആരോഗ്യ മേഖലയില്‍ തൊഴില്‍ ചെയ്യുന്നവര്‍ ഒഴികെ രാത്രി 10 മുതല്‍ രാവിലെ ഏഴ് മണിവരെ വനിതകള്‍ തൊഴില്‍ ചെയ്യാന്‍ അനുവദിക്കുന്നതല്ല.

ഗര്‍ഭിണികള്‍ക്ക് 70 ദിവസത്തെ അവധി ശമ്പളത്തോടെയും ശമ്പളമില്ലാതെ നാലു മാസത്തെ അവധിയും അനുവദിക്കുന്നതാണ്. കൂടാതെ വനിതകള്‍ക്ക് പ്രത്യേക സൗകര്യങ്ങളും തൊഴില്‍ശാലയില്‍ ഏര്‍പ്പെടുത്തിയിരിക്കണം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X