തടിയന്റവിട നസീറിനെ എന്‍ഐഎയ്ക്ക് കൈമാറി

ബാംഗ്ലൂര്‍ ഒന്നാം അഡീഷണല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേട്ട് കോടതിയാണ് നസീറിനെ എന്‍ഐഎക്ക് കൈമാറാന്‍ ഉത്തരവിട്ടത്.
നസീറിനെ വിട്ടുകിട്ടാനായി കേരളത്തില്‍നിന്നുള്ള പോലീസ് സംഘവും ബാംഗ്ലൂരിലെത്തിയിരുന്നു. കണ്ണൂര്‍ എസ്.പി. അനൂപ് കുരുവിള ജോണിന്റെ നേതൃത്വത്തിലുള്ള സംഘമാണ് നസീറിനെ വിട്ടുകിട്ടാനായി ബാഗ്ലൂര്‍ കോടതിയില്‍ വാറന്റ് നല്‍കിയിരുന്നത്.
എന്നാല്‍ നസീറിന്റെ പേരിലുള്ള കേരളത്തിലെ പ്രമുഖ കേസുകള്‍ എന്‍ഐഎ ഏറ്റെടുത്തതിനാല്‍ അവര്‍ക്ക് കൈമാറാന്‍ കോടതി തീരുമാനിക്കുകയായിരുന്നു. തമിഴ്‌നാട്, ഗുജറാത്ത്, ആന്ധ്രപ്രദേശ് പോലീസും വിട്ടുകിട്ടാന്‍ പ്രൊഡക്ഷന്‍ വാറന്റ് നല്‍കിയിരുന്നു.
കളമശ്ശേരി ബസ് കത്തിക്കല്‍, കോഴിക്കോട് ഇരട്ട സ്‌ഫോടനം, കശ്മീരിലേക്ക് ഭീകരരെ റിക്രൂട്ട് ചെയ്യല്‍, വാഗമണ്‍ ആലുവ സിമി ക്യാമ്പുകള്‍ എന്നീ കേസുകളിലെ പ്രതിയാണ് നസീര്‍. ബാംഗ്ലൂര്‍ സ്‌ഫോടനവുമായി ബന്ധപ്പെട്ട അന്വേഷണത്തെത്തുടര്‍ന്നാണ് ഇയാള്‍ അറസ്റ്റിലായത്.












Click it and Unblock the Notifications