ചിദംബരത്തിന് കിഷന്‍ജിയുടെ നമ്പര്‍

മാവോയിസ്റ്റുകളുമായി ഉപാധികളോടെ ചര്‍ച്ചയ്ക്കില്ലെന്നും വെടിനിര്‍ത്തലിന് തയ്യാറാണെങ്കില്‍ ഇക്കാര്യം അവര്‍ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ ഫാക്‌സ് മുഖേന അറിയിയ്ക്കാമെന്ന ചിദംബരത്തിന്റെ പ്രസ്താവനയോട് പ്രതികരിയ്ക്കുകയായിരുന്നു മാവോയിസ്റ്റ് നേതാവ്.
ആഭ്യന്തര മന്ത്രി ഫാക്‌സ് നമ്പര്‍ നല്‍കിയപ്പോള്‍ മറുപടിയായി തന്നെ വിളിയ്ക്കാനുള്ള ഫോണ്‍ നമ്പര്‍ നല്‍കിയാണ് രാജ്യം തിരയുന്ന കിഷന്‍ജി പ്രതികരിച്ചിരിയ്ക്കുന്നത്.
ഞങ്ങളുടെ വെടിനിര്‍ത്തല്‍ വാഗ്ദാനത്തെക്കുറിച്ച് ആഭ്യന്തരമന്ത്രിയ്ക്ക് കൂടുതലായി അറിയണമെങ്കില്‍ എന്റെ സ്വന്തം നമ്പറില്‍ വിളിയ്ക്കാം. വിളിയ്ക്കുന്നെങ്കില്‍ ഇത് ഫെബ്രുവരി 25 ന് അഞ്ച് മണിയ്ക്ക് ശേഷമായിരിയ്ക്കണം. മാവോയിസ്റ്റുകള്‍ ഉപാധി വച്ചാല്‍ ചര്‍ച്ചയില്ലെന്ന ചിദംബരത്തിന്റെ പ്രഖ്യാപനത്തോട് കിഷന്‍ജി പ്രതികരിച്ചില്ല.
ഫെബ്രുവരി 25 തങ്ങള്‍ രക്തസാക്ഷി ദിനമായാണ് ആചരിയ്ക്കുന്നത്. അതിനാലാണ് അതേ ദിവസം തന്നെ വിളിയ്ക്കാന്‍ മന്ത്രിയോടാവശ്യപ്പെടുന്നതെന്നും കിഷന്‍ജി അറിയിച്ചു.












Click it and Unblock the Notifications