ബാര്‍ ഗേള്‍സിനെ തുണിയുടുപ്പക്കാന്‍ സര്‍ക്കാര്‍

നെറ്റി ചുളിച്ചിട്ട് കാര്യമില്ല. കുറച്ച് നാളുകള്‍ കഴിഞ്ഞാല്‍ ബാംഗ്ലൂരിലെ ബാര്‍ഗേള്‍സെല്ലാം ശരീരം മാന്യമായി മൂടുന്ന വസ്ത്രങ്ങള്‍ ധരിച്ച് മാത്രമേ നിങ്ങള്‍ക്ക് മുന്നിലെത്തുകയുള്ളു. ബിജെപി സര്‍ക്കാറാണ് ബാര്‍ ഗേള്‍സിനെ മാന്യമായി തുണിയുടുപ്പിക്കാന്‍ ശ്രമിക്കുന്നത്.
ബാംഗ്ലൂരിലും മംഗലാപുരത്തുമൊക്കെയുള്ള ബാറുകളില്‍ പ്രവര്‍ത്തിക്കുന്ന പെണ്‍കുട്ടികള്‍ക്ക് കര്‍ശനമായ ഡ്രസ് കോഡ് കൊണ്ടുവരാനാണ് സര്‍ക്കാറിന്റെ നീക്കം. ഒട്ടേറെ ഹൈന്ദവ സംഘടനകള്‍ ഈ ആവശ്യവുമായി നേരത്തെ തന്നെ സര്‍ക്കാറിനെ സമീപിച്ചിരുന്നു.
അവരുടെ ആവശ്യങ്ങള്‍ മുഴുവനും അംഗീകരിച്ചില്ലെങ്കിലും തുണിയുടുക്കുന്ന കാര്യം കര്‍ശനമാക്കാനാണ് സര്‍ക്കാറിന്റെ തീരുമാനം. ഇവിടങ്ങളില്‍ ഒട്ടേറെ പെണ്‍കുട്ടികളില്‍ ബാര്‍ നര്‍ത്തകിമാരായി ജോലിചെയ്യുന്നുണ്ട്.
ഇവരുടെയെല്ലാം ജോലിനിലനിര്‍ത്തിക്കൊണ്ട് സംഘടനകളുടെ ആവശ്യം പരിഗണിക്കുകയെന്നതായിരുന്നു സര്‍ക്കാറിന്റെ മുന്നിലുള്ള വെല്ലുവിളി. കര്‍ശന ഡ്രസ് കോഡ് എന്ന ആശയത്തിലൂടെയാണ് സര്‍ക്കാര്‍ ഇതിനെ മറികടന്നത്. ബാര്‍ ഗേള്‍സിനായുള്ള വസ്ത്രം ഡിസൈന്‍ ചെയ്യാന്‍ സര്‍ക്കാര്‍ ബാംഗ്ലൂരിലെ സര്‍ക്കാര്‍ വക ഫാഷന്‍ ഡിസൈന്‍ ഇന്‍സ്റ്റിറ്റിയൂട്ടിനെ ഏല്‍പ്പിച്ചിരിക്കുകയാണ്.
ആരൊക്കെ എന്തൊക്കെ പ്രതിഷേധവും അവകാശവാദവുമായി രംഗത്തെത്തിയാലും തീരുമാനത്തില്‍ നിന്നും പിന്നോട്ടില്ലെന്ന ഉറച്ച നിലപാടിലാണ് യദ്യൂരപ്പ സര്‍ക്കാര്‍.












Click it and Unblock the Notifications