റെയില്‍ബജറ്റ്: കേരളത്തിന് മോശമല്ലാത്ത പരിഗണന

എങ്കിലും ബാംഗ്ലൂരിലേയ്ക്ക് പ്രതിദിന തീവണ്ടിയെന്ന പ്രധാന ആവശ്യം ഇപ്പോഴും പരിഗണന ലഭിയ്ക്കാതെ കിടക്കുന്നു. കേരളത്തില്‍ പുതിയ ആറ് പാതകള്‍ക്കുള്ള സര്‍വ്വേ നടത്തുമെന്ന് റെയല്‍മന്ത്രി മമത ബാനര്‍ജി പ്രഖ്യാപിച്ചിട്ടുണ്ട്.
കോഴിക്കോട്തിരുവനന്തപുരം ജനശതാബ്ദി, എറണാകുളംകൊല്ലം മെമു, പുണെഎറണാകുളം സൂപ്പര്‍ ഫാസ്റ്റ്, ഹിമാചല്‍-കന്യാകുമാരി ഭാരത് തീര്‍ഥ് സ്‌പെഷല്‍ തുടങ്ങിയവ ഉള്‍പ്പടെയാണ് കേരളത്തിന് ഏട്ടു പുതിയ തീവണ്ടികള്‍ അനുവദിച്ചിരിക്കുന്നത്. തിരുവനന്തപുരത്ത് കുടിവെള്ള പ്ലാന്റ് സ്ഥാപിക്കുമെന്നതാണ് മറ്റൊരു പ്രഖ്യാപനം.
മുംബൈ-എറണാകുളം തുരന്തോ, കന്യാകുമാരി-ഭോപ്പാല്‍ സൂപ്പര്‍ഫാസ്റ്റ് എന്നിവയും കോഴിക്കോട്-കണ്ണൂര്‍, നിലമ്പൂര്‍-ഷൊറണൂര്‍ പാസഞ്ചര്‍ വണ്ടികളുമാണ് അനുവദിച്ച മറ്റുള്ളവ. മംഗലാപുരം കണ്ണൂര്‍ പാസഞ്ചര്‍ കോഴിക്കോട്ടേയ്ക്ക് നീട്ടിയിട്ടുണ്ട്.
കോഴിക്കോട്-മലപ്പുറംഅങ്ങാടിപ്പുറം, ഡിണ്ഡിഗല്‍-കുമളി, മധുരകോട്ടയം, പുനലൂര്‍-തിരുവനന്തപുരം, അടൂര്‍വഴി-ചെങ്ങന്നൂര്‍-തിരുവനന്തപുരം, തലശ്ശേരി-മൈസൂര്‍ തുടങ്ങിയ പാതകള്‍ക്കുള്ള സര്‍വെ ആരംഭിക്കാന്‍ ബജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ട്.












Click it and Unblock the Notifications