മമത ബജറ്റ് ജനപ്രിയ ട്രാക്കില്‍ തന്നെയെന്ന് സൂചന

ഭക്ഷ്യധാന്യങ്ങളും കാര്‍ഷികോല്‍പന്നങ്ങളും കുറഞ്ഞ നിരക്കില്‍ കൊണ്ടുപോകാന്‍ പദ്ധതി പ്രഖ്യാപിച്ചു സാധാരണക്കാരോടും കര്‍ഷകരോടുമാണ് തന്റെ മമതയെന്ന് തെളിയിക്കാനും റെയില്‍വെ മന്ത്രി ശ്രമിച്ചേക്കും.
ബംഗാള്‍ റെയില്‍ ബജറ്റെന്ന് വിളിപ്പേര് വീണ മമതയുടെ രണ്ടാം ബജറ്റില്‍ വന്‍ പ്രതീക്ഷകളാണ് കേരളം വെച്ചുപുലര്‍ത്തുന്നത്. കഞ്ചിക്കോട് കോച്ച് ഫാക്ടറിക്ക് പണം ലഭിക്കുന്നതുമുതല്‍ കഴിഞ്ഞബജറ്റിലെ പ്രഖ്യാപനങ്ങള്‍ പ്രാവര്‍ത്തികമാകുന്നതു വരെയുള്ളത് കേരളത്തിലെ പ്രതീക്ഷകളാണ്. കഞ്ചിക്കോട്ട് കോച്ച് ഫാക്ടറിക്കുള്ള സ്ഥലം കേരളം കൈമാറിയ സാഹചര്യത്തില്‍ കോച്ച് ഫാക്ടറിക്കായി ബജറ്റില്‍ വിഹിതംവകയിരുത്തുമെന്ന് പ്രതീക്ഷയുണ്ട്.
കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച ദില്ലി-എറണാകുളം തുരന്തോ എക്‌സ്പ്രസ്സ് ഇതുവരെ ഓടിത്തുടങ്ങിയിട്ടില്ല. അതുപോലെതന്നെയാണ് തിരുവനന്തപുരം വഴി ആഴ്ചയില്‍ രണ്ട് ദിവസം ഓടുമെന്ന് പ്രഖ്യാപിച്ച ഹാപ്പതിരുനെല്‍വേലി എക്‌സ്പ്രസ്സും. ഈ സര്‍വീസുകള്‍ ഉടന്‍ തുടങ്ങുമെന്നാണ് സംസ്ഥാനം പ്രതീക്ഷിയ്ക്കുന്നത്.
പുതിയ പാസഞ്ചര്‍ തീവണ്ടികള്‍, ബാംഗ്ലൂരില്‍ നിന്നുള്ള പുതിയ വണ്ടി, പുതിയ മെമുകള്‍, ശബരി പാത വികസനം, പുതിയ പാതകള്‍ക്കുള്ള അംഗീകാരം എന്നീ പ്രഖ്യാപനങ്ങള്‍ക്ക് വേണ്ടി കേരളം കാതോര്‍ക്കുകയാണ്.












Click it and Unblock the Notifications