'ലാല്‍ മേക്കപ്പഴിച്ചാല്‍ സ്ത്രീകള്‍ ബോധംകെടും'

പ്രശ്‌നപരിഹാരത്തിന് ചര്‍ച്ചയ്ക്കു തയാറെന്ന് താന്‍ സമ്മതിച്ചെന്ന അഴീക്കോടിന്റെ വെളിപ്പെടുത്തല്‍ മോഹന്‍ലാല്‍ നിഷേധിയ്ക്കുകയും അഴീക്കോടിന് മതിഭ്രമമാണെന്ന് പറയുകയും ചെയ്തതിന് പിന്നാലെയാണ് വീണ്ടും ലാലിനെതിരേ വിമര്‍ശനങ്ങളുമായി അഴീക്കോട് രംഗത്തെത്തിയത്.
പ്രശ്‌നപരിഹാരത്തിനു മോഹന്‍ലാല്‍ സമ്മതിച്ചതായി ചൊവ്വാഴ്ച പുത്തൂരിലെ വീട്ടില്‍ ചാനലുകള്‍ക്കു നല്‍കിയ അഭിമുഖത്തില്‍് അഴീക്കോട് വെളിപ്പെടുത്തിയിരുന്നു. ഇതിനെ എതിര്‍ത്തു മോഹന്‍ലാല്‍ ചാനലുകളില്‍ അഭിപ്രായം പറഞ്ഞതോടെയാണ് അഴീക്കോട് ഒരു വാര്‍ത്താ ചാനലില്‍ ലാലിനെതിരേ പരസ്യമായി രംഗത്തെത്തിയത്.
തിലകനെപ്പോലെയൊരു വലിയ കലാകാരനെ സംഘടന വിലക്കുകയെന്നു പറഞ്ഞാല്‍ വേലി തന്നെ വിളവു തിന്നുന്ന അവസ്ഥയാണ്. ഈ മണല്‍ക്കോട്ടയ്ക്ക് അധികകാലമൊന്നും നിലനില്പില്ലെന്നും അതിന്റെ അവസാനത്തിനുള്ള കാറ്റാണടിക്കുന്നതെന്നും അഴീക്കോട് പറഞ്ഞു.
ചര്‍ച്ചയ്ക്ക് ഞാന്‍ മാധ്യസ്ഥം വഹിക്കുന്നത് ധാരണപ്രകാരമാണ്. ഇത്രയും കാലം ജീവിച്ചിട്ട് തനിക്ക് മതിഭ്രമമാണെന്ന് ആരും പറഞ്ഞിട്ടില്ല. അതുപറയുന്ന മോഹന്‍ലാലിനു മതിഭ്രമമാണ്. അച്ഛന്റെ പ്രായമുള്ള എന്നെ അയാളെന്നുവിളിച്ച മോഹന്‍ലാല്‍ നിലനില്‍ക്കുന്നതിനേക്കാള്‍ പത്തുനാല്പതു ദശാബദ്ങ്ങള്‍ തന്റെ പുസ്തകങ്ങള്‍ നിലനില്‍ക്കും- അഴീക്കോട് പറഞ്ഞു.
ഇവര്‍ മേക്കപ്പില്ലാതെ നടന്നാല്‍ മധുരപ്പതിനേഴുകാരികള്‍ ബോധം കെട്ടു വീഴും. രജനീകാന്തിനെയും കമലാഹാസനെയും പോലെ പൊതുപരിപാടികളില്‍ മേക്കപ്പില്ലാതെ പ്രത്യക്ഷപ്പെടാന്‍ ഇവിടുത്തെ സൂപ്പര്‍താരങ്ങള്‍ക്ക് ധൈര്യമുണ്ടോ- അദ്ദേഹം ചോദിച്ചു.












Click it and Unblock the Notifications