അഴീക്കോടിനെതിരെ അമ്മയും സിപിഎമ്മും

ഇനി പാര്‍ട്ടിയുടെ പരിപാടികളിലേയ്ക്കൊന്നും അഴീക്കോടിനെ വിളിക്കേണ്ടതില്ലെന്ന് സിപിഎം തീരുമാനിച്ചുവെന്നാണ് സൂചന. അഴീക്കോടിനൊപ്പം വേദി പങ്കിടരുതെന്ന് താരസംഘടനയായ അമ്മ അംഗങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും സൂചനയുണ്ട്.
സിപിഐ വേദിയില്‍ സൂപ്പര്‍താരങ്ങളെ വിമര്‍ശിച്ച അഴീക്കോടിന്റെ നടപടി സിപിഎമ്മിനെ ചൊടിപ്പിച്ചിരിക്കുകയാണ്. സിപിഎമ്മുകാരനായ മമ്മൂട്ടിയ്ക്കെതിരെ അഴീക്കോട് നടത്തിയ പരാമര്‍ശങ്ങളും പാര്‍ട്ടിയ്ക്ക് പിടിച്ചിട്ടില്ല.
മാത്രമല്ല യഥാര്‍ത്ഥ കമ്യൂണിസ്റ്റുകള്‍ സിപിഐക്കാരാണെന്ന രീതിയില്‍ അഴീക്കോട് ചില പരാമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ടെന്നും സിപിഎം ആരോപിക്കുന്നുണ്ട്. ഇതും പാര്‍ട്ടിക്ക് ക്ഷീണമുണ്ടാക്കുന്നതാണ്.
അടുത്തിടെ ശോഭാ ഡവലപ്പേഴ്സിന്റെ വിവാദമായ വളന്തക്കാട് പദ്ധതിയ്ക്കെതിരെ അഴീക്കോട് രംഗത്തെത്തിയതും സിആര്‍ നീലകണ്ഠനൊപ്പം പദ്ധതി പ്രദേശം സന്ദര്ശിച്ചതുമൊന്നും സിപിഎമ്മിന് ദഹിച്ചിട്ടില്ല.
മാത്രമല്ല തിലകന് പ്രശ്നത്തില്‍ എഐടിയുസി അദ്ദേഹത്തിന് പിന്തുണ നല്കിയതും തിലകന് സിപിഐ വേദിയില്‍ പ്രത്യക്ഷപ്പെട്ടതുമെല്ലാം പ്രശ്നമായിട്ടുണ്ട്. ഈ തര്‍ക്കത്തില്‍ പ്രത്യക്ഷമായിട്ടില്ലെങ്കിലും സിപിഎം അമ്മയുടെ പക്ഷത്താണ്.
-
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
സ്വര്‍ണവില കുതിച്ചുകയറി; ഇനി വന്‍ മുന്നേറ്റം, ഒരു പവന് ആഭരണത്തിന് 1.20 ലക്ഷം രൂപ, ഗ്രാം വില അറിയാം -
എൽഡിഎഫും യുഡിഎഫും ഞെട്ടും, ബിജെപി കേരളത്തിൽ കുതിക്കും? സർവ്വേ ഫലം ഇങ്ങനെ -
ഇറാനെതിരായ യുദ്ധത്തില്‍ യുഎസ് പിന്മാറുകയാണെന്ന് ട്രംപ്; 'ആവശ്യമെങ്കില്‍ മടങ്ങിയെത്തും' -
സ്വര്‍ണം പിടിവിടുന്നു; വൈകീട്ട് വന്‍ വില വര്‍ധന, ഇന്ന് 2 തവണ ഉയര്‍ന്നു, പുതിയ പവന് വില അറിയാം -
ഇറാനിൽ പ്രസിഡന്റ് വെറും ഡമ്മി? അധികാരം റെവല്യൂഷണറി ഗാർഡ് പിടിച്ചെടുത്തു, മൊജ്തബയും ഇരുട്ടിൽ -
സുരേഷ് ഗോപി വിചാരണ നേരിടണം; തൃശൂര്‍ എംപി സ്ഥാനം തെറിക്കുമോ? പരാതി ഇങ്ങനെ -
മാളവ്യ രാജയോഗം ചിലരുടെ ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, സമ്പത്തിൽ ആറാടും..!












Click it and Unblock the Notifications