കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഴീക്കോടിനെതിരെ അമ്മയും സിപിഎമ്മും

  • By Lakshmi
Google Oneindia Malayalam News

Sukumar Azhikode
തിരുവനന്തപുരം: തിലകന്‍-അമ്മ പ്രശ്‌നത്തില്‍ ഇടപെട്ട് വിവാദത്തിലായ ഡോക്ടര്‍ സുകുമാര്‍ അഴീക്കോട് കൂടുതല്‍ കുഴപ്പത്തിലേയ്ക്ക്. സുകുമാര്‍ അഴീക്കോടിന് ഉപരോധം ഏര്‍പ്പെടുത്താന്‍ സിപിഎം തീരുമാനിച്ചുവെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്.

ഇനി പാര്‍ട്ടിയുടെ പരിപാടികളിലേയ്‌ക്കൊന്നും അഴീക്കോടിനെ വിളിക്കേണ്ടതില്ലെന്ന് സിപിഎം തീരുമാനിച്ചുവെന്നാണ് സൂചന. അഴീക്കോടിനൊപ്പം വേദി പങ്കിടരുതെന്ന് താരസംഘടനയായ അമ്മ അംഗങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും സൂചനയുണ്ട്.

സിപിഐ വേദിയില്‍ സൂപ്പര്‍താരങ്ങളെ വിമര്‍ശിച്ച അഴീക്കോടിന്റെ നടപടി സിപിഎമ്മിനെ ചൊടിപ്പിച്ചിരിക്കുകയാണ്. സിപിഎമ്മുകാരനായ മമ്മൂട്ടിയ്‌ക്കെതിരെ അഴീക്കോട് നടത്തിയ പരാമര്‍ശങ്ങളും പാര്‍ട്ടിയ്ക്ക് പിടിച്ചിട്ടില്ല.

മാത്രമല്ല യഥാര്‍ത്ഥ കമ്യൂണിസ്റ്റുകള്‍ സിപിഐക്കാരാണെന്ന രീതിയില്‍ അഴീക്കോട് ചില പരാമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ടെന്നും സിപിഎം ആരോപിക്കുന്നുണ്ട്. ഇതും പാര്‍ട്ടിക്ക് ക്ഷീണമുണ്ടാക്കുന്നതാണ്.

അടുത്തിടെ ശോഭാ ഡവലപ്പേഴ്‌സിന്റെ വിവാദമായ വളന്തക്കാട് പദ്ധതിയ്‌ക്കെതിരെ അഴീക്കോട് രംഗത്തെത്തിയതും സിആര്‍ നീലകണ്ഠനൊപ്പം പദ്ധതി പ്രദേശം സന്ദര്‍ശിച്ചതുമൊന്നും സിപിഎമ്മിന് ദഹിച്ചിട്ടില്ല.

മാത്രമല്ല തിലകന്‍ പ്രശ്‌നത്തില്‍ എഐടിയുസി അദ്ദേഹത്തിന് പിന്തുണ നല്‍കിയതും തിലകന്‍ സിപിഐ വേദിയില്‍ പ്രത്യക്ഷപ്പെട്ടതുമെല്ലാം പ്രശ്‌നമായിട്ടുണ്ട്. ഈ തര്‍ക്കത്തില്‍ പ്രത്യക്ഷമായിട്ടില്ലെങ്കിലും സിപിഎം അമ്മയുടെ പക്ഷത്താണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X