കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്മാര്‍ട് സിറ്റി ഇന്‍ഫോ പാര്‍ക്കിന്?

  • By Ajith Babu
Google Oneindia Malayalam News

Thomas Isaac
തിരുവനന്തപുരം: കൊച്ചിയിലെ നിര്‍ദ്ദിഷ്ട സ്മാര്‍ട് സിറ്റി പദ്ധതി ഇന്‍ഫോ പാര്‍ക്കിനെ ഏല്‍പ്പിയ്ക്കുന്ന കാര്യം സര്‍ക്കാര്‍ ഗൗരവമായി പരിഗണിയ്ക്കുന്നുണ്ടെന്ന് ധനമന്ത്രി തോമസ് ഐസക്ക്. ഇതിന് ആവശ്യമായ പണം കണ്ടെത്താന്‍ സര്‍ക്കാര്‍ ശ്രമിയ്ക്കും.

ദുബായ് കമ്പനിക്കു പദ്ധതിയുമായി മുന്നോട്ടു പോകാന്‍ കഴിയില്ലെങ്കില്‍ വേണ്ട. പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനം ഈ വര്‍ഷം തന്നെ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
.
വിലക്കയറ്റത്തിനും ആസിയാന്‍ കരാറിനും എതിരായ പ്രതിരോധമാണ് ബജറ്റിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
ഈ വര്‍ഷം സബ്‌സിഡി ഉയര്‍ത്തും. ഭക്ഷ്യ സുരക്ഷയ്ക്കും കാര്‍ഷിക മേഖലയ്ക്കും ബജറ്റില്‍ ഊന്നല്‍ നല്‍കും. ഇത്തവണ കമ്മിരഹിത ബജറ്റായിരിക്കില്ല. റവന്യു കമ്മി രണ്ടു ശതമാനത്തില്‍ നിര്‍ത്തുമെന്നും ധനമന്ത്രി അറിയിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X