സ്മാര്‍ട് സിറ്റി എവിടെയെന്ന് പറയട്ടെ: ചാണ്ടി.

നാല് വര്‍ഷം പിന്നിട്ടിട്ടും അഭിമാനിക്കാവുന്ന ഒരു വികസന പ്രവര്‍ത്തനങ്ങളും സര്‍ക്കാരിന് പറയാനില്ല. കര്‍ഷകര്‍ക്കായി വില സ്ഥിരതാ ഫണ്ട് രൂപീകരിക്കണമെന്ന നിര്‍ദ്ദേശത്തോട് യോജിപ്പാണ്. പക്ഷേ അത് നടപ്പിലാക്കാനുള്ള കാര്യക്ഷമത സര്‍ക്കാരിനില്ല.
പുതിയ ഐടി പാര്‍ക്ക് തുടങ്ങുമെന്ന് പറയുന്ന സര്‍ക്കാര്‍ സ്മാര്‍ട് സിറ്റി എവിടെയെന്ന് വ്യക്തമാക്കണം. നാല് വര്‍ഷമായി ഒന്നും ചെയ്യാതെ കേരളത്തിലെ യുവാക്കളുടെ സ്വപ്നമാണ് തല്ലിത്തകര്‍ത്തത്. സാമ്പത്തിക സ്ഥിതി ഭദ്രമാണെന്ന അവകാശവാദവും തെറ്റാണ്.
വിലക്കയറ്റത്തെ നേരിടാനുള്ള ഒരു പദ്ധതിയും നയപ്രഖ്യാപന പ്രസംഗത്തിലില്ല. കേരളത്തെ നിക്ഷേപ സൗഹൃദ സംസ്ഥാനമായി മാറ്റുമെന്നായിരുന്നു 2007 ലെ നയപ്രഖ്യാപനം. നാലു വര്‍ഷമായി സംസ്ഥാനത്ത് പുതിയ എന്ത് നിക്ഷേപമാണ് വന്നിട്ടുള്ളത്. പ്രത്യേക സാമ്പത്തിക മേഖലയ്ക്ക് അനുമതി നല്‍കുന്നതിന് മുഖ്യമന്ത്രിയും മന്ത്രിമാരും തമ്മില്‍ തര്‍ക്കമാണ്.
ക്രമസമാധാന നില മെച്ചപ്പെട്ടുവെന്ന് ഗവര്‍ണറെക്കൊണ്ട് പറയിപ്പിച്ചത് കടന്നകൈയ്യായി പോയി. ആഭ്യന്തരവകുപ്പും പൊലീസും ഹൈക്കോടതിയില്‍ നിന്ന് ഇത്രയധികം വിമര്‍ശനം ഏറ്റുവാങ്ങിയ കാലം ഇതിന് മുമ്പ് ഉണ്ടായിട്ടില്ല.
മൂന്നാറിലേത് അടക്കമുള്ള ഭൂമി കയ്യേറ്റം ഒഴിപ്പിക്കുന്നതിനെക്കുറിച്ച് നയപ്രഖ്യാപനത്തില്‍ പരാമര്‍ശമില്ലെന്നും ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാട്ടി. കെഎം മാണിയുള്‍പ്പെടയുള്ള നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.












Click it and Unblock the Notifications