Get Updates
Get notified of breaking news, exclusive insights, and must-see stories!

പത്മലോചനന്‍ മേയറായി തുടര്‍ന്നേയ്ക്കും

CPM Flag
കൊല്ലം: ആര്‍എസ്എസ് ചടങ്ങില്‍ പങ്കെടുത്ത കൊല്ലം മേയര്‍ എന്‍.പത്മലോചനനെതിരെ നടപടിയുണ്ടാകുമെന്ന കാര്യം ഉറപ്പായി. എന്നാല്‍ സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച അദ്ദേഹത്തെ മേയര്‍ സ്ഥാനത്തുനിന്ന് മാറ്റില്ലെന്നാണ് സൂചന.

ബുധനാഴ്ച ചേരുന്ന സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് നടപടി ശാസനയില്‍ ഒതുക്കിയാല്‍ മതിയോ അതല്ല തരംതാഴ്ത്തല്‍ വേണമോ എന്ന് പരിശോധിക്കും. സെക്രട്ടേറിയറ്റില്‍ ഉരുത്തിരിഞ്ഞുവരുന്ന നിര്‍ദ്ദേശം വ്യാഴാഴ്ച കൂടുന്ന പാര്‍ട്ടി ജില്ലാ കമ്മിറ്റിയില്‍ അവതരിപ്പിക്കും. ജില്ലാ കമ്മിറ്റിയാണ് നടപടി തീരുമാനിക്കുക. സംസ്ഥാന കമ്മിറ്റി അംഗീകരിച്ചാല്‍ തീരുമാനം നടപ്പിലാക്കും.

നേരത്തേ ഈ പ്രശ്‌നം ജില്ലാ തലത്തില്‍ ചര്‍ച്ച ചെയ്ത് തീരുമാനമെടുത്താല്‍ മതിയെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞിരുന്നു. ഇതുപ്രകാരമാണ് ജില്ലാ സെക്രട്ടേറിയറ്റില്‍ പ്രശ്‌നം ചര്‍ച്ച ചെയ്യുന്നത്.

പത്മലോചനന്‍ പ്രശ്‌നം സംബന്ധിച്ചും തുടര്‍ന്നുണ്ടായ വിവാദങ്ങളെക്കുറിച്ചും സിപിഎം ജില്ലാ സെക്രട്ടറി കെ.രാജഗോപാല്‍ സംസ്ഥാന സെക്രട്ടറി പിണറായി വിജയന് വാക്കാല്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.

ഔദ്യോഗിക പക്ഷക്കാരനായ പത്മലോചനനെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് നേതൃത്വത്തിനുമേല്‍ സമ്മര്‍ദ്ദമുണ്ട്. അദ്ദേഹത്തിനെതിരെ മാതൃകാപരമായ നടപടിയെടുക്കണമെന്നാണ് വിഎസ് പക്ഷം ആവശ്യപ്പെടുന്നത്.

പാര്‍ട്ടിക്കകത്തും പുറത്തുമുള്ള അദ്ദേഹത്തിന്റെ എതിരാളികള്‍ ഇക്കാര്യത്തില്‍ ഒറ്റക്കെട്ടാണ്. മേയറെ ആര്‍.എസ്.എസ്സുകാരനായി ചിത്രീകരിച്ച് നഗരത്തില്‍ പോസ്റ്ററുകള്‍ പതിച്ചതിനു പിന്നില്‍ പാര്‍ട്ടിയിലെ അദ്ദേഹത്തിന്റെ വിരോധികളാണെന്ന് ജില്ലാനേതൃത്വത്തിന് വിവരം ലഭിച്ചിട്ടുണ്ട്.

അവസാനത്തെ ഒരുവര്‍ഷം മേയര്‍സ്ഥാനം വേണമെന്ന് സി.പി.ഐ. അവകാശവാദം ഉന്നയിച്ചിട്ടുള്ള പശ്ചാത്തലത്തില്‍ മേയര്‍സ്ഥാനത്തുനിന്ന് പത്മലോചനനെ മാറ്റിയാല്‍ പാര്‍ട്ടിക്ക് നഷ്ടം സംഭവിക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. അതിനാല്‍ മേയര്‍സ്ഥാനത്തുനിന്നും അദ്ദേഹത്തെ മാറ്റാനിടയില്ലെന്നാണ് സൂചന.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+