കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റിപ്പോര്‍ട്ട് ചോര്‍ച്ച സിപിഎം അന്വേഷിയ്ക്കും

  • By Lakshmi
Google Oneindia Malayalam News

CPM Flag
തിരുവനന്തപുരം: സംസ്ഥാന സെക്രട്ടേറിയറ്റ് തയ്യാറാക്കിയ സംഘടനാരേഖ സംസ്ഥാനസമിതിയില്‍ അവതരിപ്പിക്കുന്നതിന് മുമ്പ് മാധ്യമങ്ങള്‍ക്ക് ചോര്‍ന്ന് കിട്ടിയതിനെക്കുറിച്ച് അന്വേഷിക്കാന്‍ സിപിഎം സംസ്ഥാന സമിതി തീരുമാനിച്ചു.

സിപിഎം കേന്ദ്ര കമ്മിറ്റിയംഗവും എല്‍ഡിഎഫ് കണ്‍വീനറുമായ വൈക്കം വിശ്വന്‍, സിപിഎം കേന്ദ്രകമ്മിറ്റിയംഗമായ എ.വിജയരാഘവന്‍ എം.പി എന്നിവര്‍ക്കാണ് അന്വേഷണ ചുമതല.

സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളും സിപിഎം സംസ്ഥാന ഘടകത്തിലെ സംഘടനാസ്ഥിതിയും അവലോകനം ചെയ്യുന്നതിന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തയ്യാറാക്കിയ രേഖ ചോര്‍ന്നതിനെതിരെ സംസ്ഥാന സമിതിയോഗത്തില്‍ ഉയര്‍ന്ന കടുത്ത വിമര്‍ശനങ്ങള്‍ക്കൊടുവിലാണ് അന്വേഷണത്തിന് സമിതിയെ രൂപവല്‍ക്കരിക്കാനുള്ള തീരുമാനം.

മുമ്പ് മലപ്പുറം സംസ്ഥാന സമ്മേളനത്തിലെ വാര്‍ത്താചോര്‍ച്ചയെക്കുറിച്ച് പാര്‍ട്ടിതലത്തില്‍ അന്വേഷിച്ചതിനുശേഷം ഇതാദ്യമായാണ് പാര്‍ട്ടി സംസ്ഥാന നേതൃത്വം വീണ്ടും വാര്‍ത്താചോര്‍ച്ചയെക്കുറിച്ചുള്ള അന്വേഷണത്തിന് മുതിരുന്നത്.

പി.കരുണാകരന്‍ എം.പി. അധ്യക്ഷനും മന്ത്രി എ.കെ.ബാലന്‍ അംഗവുമായുള്ള സമിതിക്കായിരുന്നു അന്ന് അന്വേഷണച്ചുമതല. മലപ്പുറം സമ്മേളനത്തിലെ വാര്‍ത്താചോര്‍ച്ചയ്ക്ക് ഉത്തരവാദികളായ കെ.എം.ഷാജഹാന്‍, പി.ടി.മുരളീധരന്‍ എന്നിവരടക്കമുള്ള വി.എസ്. പക്ഷക്കാരെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X