നയപ്രഖ്യാപനം പൂര്‍ത്തിയാക്കാതെ ഗവര്‍ണര്‍ മടങ്ങി

എന്നാല്‍ അനാരോഗ്യം മൂലം ഗവായിയ്ക്ക് പ്രസംഗം പൂര്‍ത്തിയാക്കാനായില്ല. 12 മിനിറ്റ് സമയം മാത്രമാണ് ഗവര്‍ണര്‍ക്ക് പ്രസംഗം നടത്താനായത്. 36 പേജിലായി തയ്യാറാക്കിയിരുന്ന പ്രസംഗം ഏകദേശം ഒരു മണിക്കൂറോളം നീളേണ്ടതായിരുന്നു.
കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരായ രൂക്ഷവിമര്‍ശനമാണ് ഗവര്‍ണറുടെ പ്രസംഗത്തിന്റെ ആദ്യഭാഗത്ത് ഉണ്ടായിരുന്നത്. ആസിയാന്‍ കരാറിന്റെ ദോഷങ്ങള്‍ കേരളം അനുഭവിച്ച് തുടങ്ങിയതായി ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി. തെറ്റായ കേന്ദ്ര നയങ്ങള്‍ സംസ്ഥാനത്തിന്റെ കാര്‍ഷിക മേഖലയെ തകര്‍ച്ചയിലേയ്ക്ക് നയിക്കുകയാണ്.
സംസ്ഥാന സര്‍ക്കാര്‍ കൃഷിയ്ക്കും പരമ്പരാഗത മേഖലയ്ക്കുമുള്ള പദ്ധതി വിഹിതം വര്‍ധിപ്പിച്ചതായി നയപ്രഖ്യാപനത്തിലുണ്ട്. വിലക്കയറ്റം തടയാനുള്ള നടപടികള്‍ ശക്തമാക്കും. രണ്ട് രൂപയ്ക്ക് പൊതുവിതരണ ശൃംഖല വഴി ലഭ്യമാക്കുന്ന അരി കൂടുതല്‍ പേരിലേയ്ക്കെത്തിയ്ക്കും.
പുതുതായി സര്‍ക്കാര്‍ സര്‍വീസില്‍ ചേരുന്നവര്‍ക്ക് പരിശീലനം നല്‍കും. കണ്ണൂര്‍ രാജ്യാന്തരവിമാനത്താവളത്തിന്റെ നിര്‍മ്മാണം ഈ വര്‍ഷം തുടങ്ങും. കാസര്‍കോഡ് ഫോക് ലോര്‍ മ്യൂസിയം സ്ഥാപിക്കും. നിയമവകുപ്പിനെ കമ്പ്യൂട്ടര്‍ വല്‍ക്കരിക്കും. കെഎസ്ആര്‍ടിസിയില്‍ സീസണ്‍ടിക്കറ്റ് ഏര്‍പ്പെടുത്തും.സര്‍ക്കാര്‍ എന്‍ജിനീയറിങ് കോളജുകളില്‍ അഡീഷണല്‍ പി.ജി. കോഴ്സുകള്‍ തുടങ്ങും. കേരളത്തില്‍ നടക്കുന്ന ദേശീയഗെയിംസ് ഗ്രീന്‍ ഗെയിംസായി പ്രഖ്യാപിച്ചു.
മലബാര്‍ ക്യാന്‍സര്‍സെന്ററിനെ തിരുവനന്തപുരം ആര്‍സിസിയുടെ നിലവാരത്തിലേക്ക് ഉയര്‍ത്തും. തുടര്‍ന്ന് സഭ ഇന്നത്തേക്ക് പിരിഞ്ഞു. ബജറ്റ് സമ്മേളനങ്ങള്‍ക്ക് തിങ്കളാഴ്ച തുടക്കമാകും.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications