അഴിക്കോടിന് തിലകനേക്കാളും മതിഭ്രമം: ടി പത്മനാഭന്‍

തന്നേക്കാള്‍ സൗന്ദര്യമുള്ളവരേയും പ്രശസ്തി ഉള്ളവരേയും അഴിക്കോടിന് പണ്ടേ കണ്ടുകൂട. മോഹന്‍ലാലും മമ്മൂട്ടിയും അഭിനയം നിറുത്തണമെന്ന് കഴിഞ്ഞ കുറേകാലമായി അഴിക്കോട് പറഞ്ഞുകൊണ്ടിരിയ്ക്കുകയാണ്. ഇവര്‍ അഭിനയം തുടങ്ങിയത് അഴിക്കോട് പറഞ്ഞിട്ടല്ല. ഇതുകൊണ്ട് അവര്‍ അഭിനയം നിറുത്തില്ലെന്ന് അഴിക്കോടിന് അറിയാം. എന്നാലും ഇത് പറഞ്ഞുകൊണ്ടേ ഇരിയ്ക്കുകയാണ്.
അഴിക്കോടിനൊപ്പം ടി പത്മനാഭനും കൂടി തിലകന്‍ അമ്മ വിവാദത്തില്‍ അഭിപ്രായവുമായി എത്തിയതോടെ വിഷയം മാദ്ധ്യമങ്ങള്‍ക്ക് കൊഴുപ്പേറിയ വാര്‍ത്ത ആവുകയാണ്. അഴിക്കോടും ടി പത്മനാഭനും വാക് ചാതുരിയ്ക്കും കുറിയ്ക്ക് കൊള്ളുന്ന ചോദ്യങ്ങള്‍ക്കും ഉത്തരങ്ങള്‍ക്കും പഞ്ഞമില്ലാത്തവരാണ്. അതുകൊണ്ട് വിഷയം 'തിലകന്‍ അമ്മ' ആയിരുന്നാലും അത് കൊഴുക്കാന്‍ സദ്ധ്യത ഏറി.












Click it and Unblock the Notifications