കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഴിക്കോടിന് തിലകനേക്കാളും മതിഭ്രമം: ടി പത്മനാഭന്‍

Google Oneindia Malayalam News

T Padmanabhan
കണ്ണൂര്‍: തിലകനേക്കാളും മതി ഭ്രമം ബാധിച്ച രീതിയിലാണ് അഴിക്കോട് സംസാരിയ്ക്കന്നതെന്ന് എഴുത്തുകാരനായ ടി. പത്മനാഭന്‍. തിലകന്‍ അമ്മ പ്രശ്നത്തില്‍ അഴിക്കോട് നടത്തിയ പരാമര്‍ശങ്ങളോട് പ്രതികരിയ്ക്കകയായിരുന്നു അദ്ദേഹം.

തന്നേക്കാള്‍ സൗന്ദര്യമുള്ളവരേയും പ്രശസ്തി ഉള്ളവരേയും അഴിക്കോടിന് പണ്ടേ കണ്ടുകൂട. മോഹന്‍ലാലും മമ്മൂട്ടിയും അഭിനയം നിറുത്തണമെന്ന് കഴിഞ്ഞ കുറേകാലമായി അഴിക്കോട് പറ‍ഞ്ഞുകൊണ്ടിരിയ്ക്കുകയാണ്. ഇവര്‍ അഭിനയം തുടങ്ങിയത് അഴിക്കോട് പറഞ്ഞിട്ടല്ല. ഇതുകൊണ്ട് അവര്‍ അഭിനയം നിറുത്തില്ലെന്ന് അഴിക്കോടിന് അറിയാം. എന്നാലും ഇത് പറഞ്ഞുകൊണ്ടേ ഇരിയ്ക്കുകയാണ്.

അഴിക്കോടിനൊപ്പം ടി പത്മനാഭനും കൂടി തിലകന്‍ അമ്മ വിവാദത്തില്‍ അഭിപ്രായവുമായി എത്തിയതോടെ വിഷയം മാദ്ധ്യമങ്ങള്‍ക്ക് കൊഴുപ്പേറിയ വാര്‍ത്ത ആവുകയാണ്. അഴിക്കോടും ടി പത്മനാഭനും വാക് ചാതുരിയ്ക്കും കുറിയ്ക്ക് കൊള്ളുന്ന ചോദ്യങ്ങള്‍ക്കും ഉത്തരങ്ങള്‍ക്കും പഞ്ഞമില്ലാത്തവരാണ്. അതുകൊണ്ട് വിഷയം 'തിലകന്‍ അമ്മ' ആയിരുന്നാലും അത് കൊഴുക്കാന്‍ സദ്ധ്യത ഏറി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X